ഡോപ്പ് ടെസ്റ്റിനു നൽകിയത് കാമുകിയുടെ മൂത്രം; പുരുഷ കായികതാരത്തിന് ഗർഭം,സസ്‌പെൻഷനും 


AUGUST 6, 2019, 11:18 PM IST

മയ്‌സ് (സ്വിറ്റ്‌സർലൻഡ് ):കായികതാരങ്ങളെ ഉത്തേജക മരുന്ന് പരിശോധനക്കു വിധേയരാക്കുന്നത് പതിവ്.താരങ്ങൾ മരുന്നടിച്ചതിന് കുടുങ്ങുമ്പോൾ അത് ഞെട്ടലുണ്ടാക്കുന്ന വാർത്തയാകും.എന്നാൽ     അമേരിക്കയുടെ പുരുഷ ബാസ്ക്കറ്റ് ബോൾ താരം ഡി ജെ കൂപ്പറിന്റെ ഉത്തേജക പരിശോധനാ ഫലം കണ്ട് അന്ധാളിച്ചുപോയി,അധികൃതർ.കാരണം ഡോപ്പിംഗ് ടെസ്റ്റിൽ കൂപ്പറിനു ഗർഭമുണ്ടെന്നാണ് കണ്ടെത്തിയത് !

കൂപ്പറിന്റെ മൂത്രത്തില്‍ ഗര്‍ഭിണികളില്‍ മാത്രം കണ്ടുവരുന്ന പ്രത്യേക ഹോര്‍മോണ്‍ അടങ്ങിയിട്ടുണ്ടെന്നായിരുന്നു വ്യക്തമായത്. ഇതോടെ കൂപ്പര്‍ തങ്ങളെ കബളിപ്പിച്ചതാണെന്ന് ഉത്തേജക വിരുദ്ധ ഏജൻസിക്ക് ബോധ്യപ്പെട്ടു. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ കൂപ്പർ സ്വന്തം മൂത്രത്തിനു പകരം കാമുകിയുടെ മൂത്രമാണ് പരിശോധനയ്ക്ക് അയച്ചതെന്ന് കണ്ടെത്തി.കബളിപ്പിക്കാനാണ് ഇങ്ങനെ ചെയ്‌തതെങ്കിലും കാമുകി ഗർഭിണിയാണെന്ന വിവരം കൂപ്പർ അറിഞ്ഞിരുന്നില്ല.

കബളിപ്പിക്കാൻ ശ്രമിച്ചതിനു കൂപ്പറിനു അന്താരാഷ്ട്ര ബാസ്ക്കറ്റ് ഫെഡറേഷൻ രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തി.'ഗർഭം'മൂലം 2020 ജൂൺ വരെ താരത്തിനു ഇനി കളിക്കാൻ പറ്റില്ല. ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ്ബായ എസ് മൊണാക്കോയുടെ ബാസ്‌കറ്റ്ബോള്‍ ടീമിലെ അംഗമായിരുന്ന കൂപ്പര്‍ ബി സി എം ഗ്രെവ്‌ലൈന്‍സ്, ആതന്‍സ് തുടങ്ങിയ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്. 

Other News