ഗ്രീന്‍ കാര്‍ഡ് പരിധി ഒഴിവാക്കാന്‍ ജനപ്രതിനിധി സഭയുടെ അനുമതി


JULY 12, 2019, 8:03 PM IST

വാഷിങ്ടണ്‍: യു.എസില്‍ സ്ഥിരതാമസത്തിന് അനുമതി നല്‍കുന്ന ഗ്രീന്‍ കാര്‍ഡ് അപേക്ഷയില്‍ മറ്റ് രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പരിധി ഒഴിവാക്കാന്‍ ജനപ്രതിനിധി സഭയുടെ അനുമതി. നിലവില്‍ മൊത്തം അപേക്ഷയുടെ ഏഴ് ശതമാനത്തില്‍ കൂടുതല്‍ ഒരു രാജ്യത്തെ അപേക്ഷകര്‍ക്ക് ഗ്രീന്‍ കാര്‍ഡ് അനുവദിച്ചിരുന്നില്ല. 

പരിധി ഇല്ലാതാക്കുന്നതോടെ അപേക്ഷയുടെ 15 ശതമാനം വരെ ഒരു രാജ്യത്ത് നിന്നുള്ളവരെ പരിഗണിക്കും എന്നാണ് റിപ്പോര്‍ട്ട്. ഇത് ഇന്ത്യന്‍ ഐ.ടി പ്രൊഫഷണലുകള്‍ക്ക് ആഹ്ലാദം പകരുന്ന വാര്‍ത്തയാണ്. ഇന്ത്യ കഴിഞ്ഞാല്‍ ചൈനയാണ് ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ കൂടുതലുള്ള രാജ്യം. 

സെനറ്റുകൂടി അനുമതി നല്‍കിയാല്‍ ബില്‍ നിയമമാകും. എന്നാല്‍ കുടിയേറ്റവിരുദ്ധത നയമായി സ്വീകരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ ബില്ലിന് അനുകൂലമായി എത്രപേര്‍ വോട്ടുചെയ്യും എന്നകാര്യത്തില്‍ ആശങ്കയുണ്ട്. എങ്കിലും ജനപ്രതിനിധി സഭ അനുമതി നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് യു.എസില്‍ ജോലി ചെയ്യുന്ന പല ഇന്ത്യന്‍ ഐ.ടി പ്രൊഫഷണലുകളും കുടിയേറ്റക്കാരും പറഞ്ഞു.