താലിബാനെ ഭയന്ന വനിതാ ഫുട്ബാള്‍ താരങ്ങള്‍ യു കെയിലെത്തി


NOVEMBER 22, 2021, 8:26 PM IST

ബൂള്‍: താലിബാന്‍ ഭരണത്തെ ഭയന്ന് പലായനം ചെയ്ത വനിതാ ഫുട്‌ബോള്‍ താരങ്ങളെ യു കെയിലെത്തിച്ചു. അമേരിക്കയിലെ സെലിബ്രറ്റി കിം കര്‍ദാഷിനാണ് ഇവരെ വിമാനത്തില്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിച്ചത്.

അഫ്ഗാന്‍ വുമണ്‍സ് യൂത്ത് ഡെവലപ്‌മെന്റിലെ 35 വനിതാ ഫുട്‌ബോളര്‍മാരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ 130 പേരെയാണ് ലണ്ടനിലെത്തിച്ചത്. അഫ്ഗാനില്‍ താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ രാജ്യത്ത് നിന്നും പലായനം ചെയ്ത് പാകിസ്താനില്‍ കഴിയുകയായിരുന്നു ഇവര്‍. എന്നാല്‍ ഇവര്‍ക്ക് പാകിസ്താനില്‍ കഴിയാനുള്ള താമസ കാലാവധി കഴിഞ്ഞതോടെ അഫ്ഗാനിലേക്ക് തിരിച്ചയക്കപ്പെടും എന്ന ഭയത്തിലായിരുന്നു ഇവര്‍. മറ്റൊരു രാജ്യവും ഇവരെ സ്വീകരിക്കാമെന്നറിയിച്ച് മുന്നോട്ട് വന്നതുമില്ല. ഇതിനിടെയാണ് യു കെയില്‍ നിന്നും ചാര്‍ട്ടര്‍ വിമാനത്തില്‍ ഇവരെ രക്ഷപ്പെടുത്തിയത്. വിമാനത്തിന്റെ ചെലവ് കിം കര്‍ദാഷിന്‍ വഹിച്ചു. 10 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം ഈ സ്ത്രീകള്‍ യു കെയില്‍ അവരുടെ പുതിയ ജീവിതം തുടങ്ങും. 

ആഗസ്റ്റ് 15ന് അഫ്ഗാനില്‍ താലിബാന്‍ ഭരണം കൈയടക്കിയതോടെ രാജ്യത്ത് നിന്നും നിരവധി വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ ഖത്തര്‍, പോര്‍ച്ചുഗീസ്, യു കെ തുടങ്ങിയ രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നുണ്ട്. തങ്ങളുടെ ഭരണത്തിന് കീഴില്‍ സ്ത്രീകള്‍ക്ക് ഫുട്‌ബോള്‍ കളിക്കാന്‍ അനുമതിയുണ്ടാവുമെന്നാണ് താലിബാന്‍ പറയുന്നത്. എന്നാല്‍ പൊതുസ്ഥലത്ത് വെച്ച് ഫുട്‌ബോള്‍ കളിക്കാനുവദിക്കില്ല എന്നതുള്‍പ്പെടെയുള്ള നിരവധി കര്‍ശന നിയന്ത്രണങ്ങള്‍ താലിബാന്‍ മുന്നില്‍വെക്കുന്നു.

Other News