മുംബൈ: അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് വെള്ളിയാഴ്ച ചില്ലറ നിക്ഷേപകര്‍ക്കായി 2.45 ബില്യണ്‍ ഡോളറിന്റെ (20,000 കോടി രൂപ) സെക്കന്‍ഡറി ഓഹരി വില്‍പ്പന ആരംഭിച്ചു. യു എസ് ആസ്ഥാനമായ ഹിന്‍ഡന്‍ബര്‍ഗ് നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് കമ്പനികളില്‍ വിപണിയില്‍ കനത്ത നഷ്ടമാണുണ്ടായത്.
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളായ ഗൗതം അദാനിയുടെ നിയന്ത്രണത്തിലുള്ള അദാനി ഗ്രൂപ്പിന്റെ ഏഴ് ലിസ്റ്റഡ് കമ്പനികള്‍ക്ക് ബുധനാഴ്ച മുതല്‍ വിപണി മൂലധനത്തില്‍ മൊത്തം 48 ബില്യണ്‍ ഡോളറാണ് നഷ്ടം സംഭവിച്ചത്.
ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക മൂലധന ചെലവുകള്‍ക്കും കടം വീട്ടാനും ഉപയോഗിക്കാനാണ് അദാനി എന്റര്‍പ്രൈസസ് ലക്ഷ്യമിടുന്നത്.
ചില്ലറ നിക്ഷേപകര്‍ക്കായുള്ള അദാനി എന്റര്‍പ്രൈസസ് ഓഹരി വില്‍പ്പനയ്ക്കുള്ള ബിഡ്ഡിംഗ് വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. ജനുവരി 31ന് അവസാനിക്കും. ഒരു ഓഹരിയുടെ ഫ്േളാര്‍ വില 3,112 രൂപയായും (38.22 ഡോളര്‍) മൂല്യം 3,276 രൂപയായും നിശ്ചയിച്ചു. എന്നാല്‍ വെള്ളിയാഴ്ച സ്റ്റോക്ക് 2,721.65 രൂപ വരെ താഴ്ന്നു. ഇത് വില ഓഫറിന്റെ താഴ്ന്ന നിലയേക്കാള്‍ വളരെ താഴെയാണ്.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങളെത്തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ 20 ശതമാനം വരെയാണ് ഇടിഞ്ഞത്. വെള്ളിയാഴ്ച 20,000 കോടി രൂപയുടെ എഫ് പി ഒ ആരംഭിച്ച ഗ്രൂപ്പിന്റെ മുന്‍നിര അദാനി എന്റര്‍പ്രൈസസ് ഓഹരി 18.52 ശതമാനം ഇടിഞ്ഞു. അദാനി പോര്‍ട്സ് 16 ശതമാനം, അദാനി പവര്‍ 5 ശതമാനം, അദാനി ഗ്രീന്‍ എനര്‍ജി 19.99 ശതമാനം, അദാനി ടോട്ടല്‍ ഗ്യാസ് 20 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു.
രണ്ട് ദിവസത്തിനുള്ളില്‍ അദാനി ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്ക് അവരുടെ വിപണി മൂല്യത്തില്‍ നിന്ന് 4,17,824.79 കോടി രൂപയാണ് നഷ്ടമായത്. അദാനി ടോട്ടല്‍ ഗ്യാസിന്റെ വിപണി മൂല്യം 1,04,580.93 കോടി രൂപയും അദാനി ട്രാന്‍സ്മിഷന്റെ വില 83,265.95 കോടി രൂപയും കുറഞ്ഞു.
അദാനി എന്റര്‍പ്രൈസസിന്റെ വിപണി മൂലധനം 77,588.47 കോടി രൂപയും അദാനി ഗ്രീന്‍ എനര്‍ജി 67,962.91 കോടി രൂപയും അദാനി പോര്‍ട്ട്‌സിന് 35,048.25 കോടി രൂപയും കുറഞ്ഞു.
അംബുജ സിമന്റ്സിന്റെ വിപണി മൂല്യം 23,311.47 കോടി രൂപയും അദാനി പവറിന് 10,317.31 കോടി രൂപയും എ സി സിക്ക് 8,490.8 കോടി രൂപയും അദാനി വില്‍മറിന് 7,258.7 കോടി രൂപയും കുറഞ്ഞു.
ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ അദാനി എന്റര്‍പ്രൈസസിന്റെ സെക്കണ്ടറി സെയിലിന്റെ ഓഫര്‍ വിലയേക്കാള്‍ വളരെ താഴെയാണ് വാഗ്ദാനം ചെയ്യപ്പെടുന്നത്.
രണ്ടാം സെഷനിലും തകര്‍ച്ച തുടരുമ്പോള്‍ 30-ഷെയര്‍ ബി എസ് ഇ ബെഞ്ച്മാര്‍ക്ക് 874.16 പോയിന്റ് അല്ലെങ്കില്‍ 1.45 ശതമാനം ഇടിഞ്ഞു. ഒരു മാസത്തിലേറെയായി അതിന്റെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ നഷ്ടം 59,330.90ല്‍ എത്തി. ഒക്ടോബര്‍ 21ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ക്ലോസിംഗ് ലെവലാണിത്.
വിപണി ഇടിഞ്ഞതിനാല്‍ രണ്ട് ട്രേഡിംഗ് സെഷനുകളില്‍ നിക്ഷേപകരുടെ സമ്പത്തില്‍ 10.73 ലക്ഷം കോടി രൂപയിലധികം ഇടിഞ്ഞു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച ഓഹരി വിപണികള്‍ക്ക് അവധിയായിരുന്നു. അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിച്ചതും ഇക്വിറ്റി വിപണിയിലെ മൊത്തത്തിലുള്ള തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.
പ്രധാന ലിസ്റ്റ് ചെയ്യപ്പെട്ട അദാനി ഗ്രൂപ്പിന്റെ കമ്പനികള്‍ക്ക് ഗണ്യമായ കടബാധ്യതയുണ്ടെന്നും ഇത് കമ്പനിയെ 'അനിശ്ചിതമായ സാമ്പത്തിക നിലയിലേക്ക്' എത്തിക്കുമെന്നും 'ആകാശത്തേക്കാള്‍ ഉയര്‍ന്ന മൂല്യനിര്‍ണ്ണയം' ഏഴ് ലിസ്റ്റഡ് അദാനി കമ്പനികളുടെ ഓഹരി വില യഥാര്‍ഥ മൂല്യത്തേക്കാള്‍ 85 ശതമാനം വരെ ഉയര്‍ത്തിയെന്നും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നിക്ഷേപക സമൂഹത്തെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനുള്ള ''ഒരു വിദേശ സ്ഥാപനത്തിന്റെ ബോധപൂര്‍വവും അശ്രദ്ധവുമായ ശ്രമമാണ്'' ഈ റിപ്പോര്‍ട്ടെന്ന് അദാനി ഗ്രൂപ്പിന്റെ നിയമ മേധാവി ജതിന്‍ ജലുന്ധ്വാല ഒരു പ്രസ്താവനയില്‍ പറഞ്ഞു.
അദാനി എന്റര്‍പ്രൈസസില്‍ നിന്നുള്ള എഫ് പി ഒ (ഫോളോ-ഓണ്‍ പബ്ലിക് ഓഫറിംഗ്) അട്ടിമറിക്കാനാണ് ഇത് ഉദ്ദേശിച്ചതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. '2023 ജനുവരി 24-ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പ്രസിദ്ധീകരിച്ച ദുരുദ്ദേശ്യപരമായ വികലമായ, ഗവേഷണം നടത്താത്ത റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിനെയും ഞങ്ങളുടെ ഓഹരി ഉടമകളെയും നിക്ഷേപകരെയും പ്രതികൂലമായി ബാധിച്ചു. റിപ്പോര്‍ട്ട് സൃഷ്ടിച്ച ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റുകളിലെ ചാഞ്ചാട്ടം വളരെ ആശങ്കാജനകമാണ്.
97.6 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ശതകോടീശ്വരനായ ഗൗതം അദാനി ഇപ്പോള്‍ ലോകത്തിലെ ഏഴാമത്തെ ധനികനാണെന്നാണ് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് പറയുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് മുമ്പ് അദ്ദേഹത്തിന്റെ സ്ഥാനം മൂന്നാമതായിരുന്നു.
കടത്തിന്റെ അളവ് സംബന്ധിച്ച ആശങ്കകള്‍ അദാനി തള്ളിക്കളയുന്നു. പ്രൊമോട്ടര്‍മാര്‍ അല്ലെങ്കില്‍ പ്രധാന ഓഹരി ഉടമകള്‍ 'ഉയര്‍ന്ന വളര്‍ച്ചാ ഘട്ടത്തിലാണ്' എന്ന് പറഞ്ഞു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ ഫലമൊന്നും താന്‍ കാണുന്നില്ലെന്നാണ് എസ്‌ക്വയര്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസേഴ്സ് ചീഫ് എക്സിക്യൂട്ടീവ് സാമ്രാട്ട് ദാസ് ഗുപ്ത റോയിട്ടേഴ്സിനോട് പറഞ്ഞത്.
അദാനി ഗ്രൂപ്പ് കടത്തിന്റെയും ലിവറേജ് ലെവലിന്റെയും വിശദാംശങ്ങള്‍ പങ്കുവെച്ചിട്ടുണ്ടെന്നും 'ഇന്ത്യന്‍ ബാങ്കിംഗ് മേഖലയ്ക്ക് ഉണ്ടാകുന്ന മെറ്റീരിയല്‍ റിസ്‌ക് അത് കാണുന്നില്ലെന്നും' ഒരു ക്ലയന്റ് കുറിപ്പില്‍ ജെഫറീസ് പറഞ്ഞു.
അദാനി ഗ്രൂപ്പിന്റെ ഏകീകൃത മൊത്ത കടം 1.9 ട്രില്യണ്‍ (23.34 ബില്യണ്‍ ഡോളര്‍) ആണെന്ന് ജെഫറീസ് പറഞ്ഞു. തങ്ങളുടെ കടം കൈകാര്യം ചെയ്യാവുന്ന തലത്തിലാണെന്നും ഒരു നിക്ഷേപകരും ആശങ്ക ഉന്നയിച്ചിട്ടില്ലെന്നും അദാനി പറഞ്ഞു.
2022 സെപ്റ്റംബര്‍ 30-ന് അവസാനിച്ച കാലയളവിലെ അദാനി എന്റര്‍പ്രൈസസിന്റെ അറ്റാദായം ഇരട്ടിയായി 9 ബില്യണ്‍ (110.31 മില്യണ്‍ ഡോളര്‍) ആയി ഉയര്‍ന്നപ്പോള്‍ മൊത്തം വരുമാനം ഏകദേശം മൂന്നിരട്ടിയായി വര്‍ധിച്ച് 795 ബില്യണ്‍ ഡോളറായി. ഓഹരി വില്‍പ്പന പ്രോസ്‌പെക്ടസാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
2022 സെപ്തംബര്‍ വരെ കമ്പനിയുടെ മൊത്തം ബാധ്യതകള്‍ 869 ബില്യണ്‍ (10.64 ബില്യണ്‍ ഡോളര്‍) ആണെന്ന് പ്രോസ്‌പെക്ടസ് കാണിക്കുന്നു.