കാനഡയ്ക്കുള്ള തീരുവ ട്രംപ് 35% ആക്കി ഉയര്ത്തിയതായി വൈറ്റ് ഹൗസ്
വാഷിംഗ്ടണ്: കനേഡിയന് ഉല്പ്പന്നങ്ങളുടെ തീരുവ 25% ല് നിന്ന് 35% ആക്കി ഉയര്ത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവില് യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് വ്യാഴാഴ്ച ഒപ്പുവച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
ഓഗസ്റ്റ് 1 മുതല് പുതിയ നിരക്കുകള് പ്രാബല്യത്തില് വരും.
'കാനഡയുടെ തുടര്ച്ചയായ നിഷ്ക്രിയത്വത്തിനും പ്രതികാരത്തിനും മറുപടിയായി, നിലവിലുള...