കാനഡ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തിനു മുമ്പേ തഹാവുര്‍ റാണയുടെ കാനഡ പൗരത്വം റദ്ദാക്കിയേക്കും

കാനഡ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തിനു മുമ്പേ തഹാവുര്‍ റാണയുടെ കാനഡ പൗരത്വം റദ്ദാക്കിയേക്കും


ടെക്‌സസ്: കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി മുംബൈ ഭീകരാക്രമണ മുഖ്യസൂത്രധാരന്‍ തഹാവൂര്‍ റാണയുടെ പൗരത്വം റദ്ദാക്കാന്‍ കാനഡ സര്‍ക്കാറിന്റെ നീക്കം. 

ഫെബ്രുവരി 26നാണ് മാര്‍ക്ക് കാര്‍ണി ഇന്ത്യയിലെത്തുക. മാര്‍ച്ച് 7 വരെ നീണ്ടുനില്‍ക്കുന്ന ത്രിരാഷ്ട്ര ഇന്തോ- പസഫിക് പര്യടനത്തിന്റെ ഭാഗമായാണ് കാര്‍ണി ഇന്ത്യയും സന്ദര്‍ശിക്കുന്നത്.

166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ റാണ നിലവില്‍ ഇന്ത്യയില്‍ വിചാരണ നേരിടുന്നുണ്ട്. പാക്കിസ്ഥാനില്‍ ജനിച്ചുവളര്‍ത്ത റാണ 1997ലാണ് കാനഡയിലേക്ക് കുടിയേറിയത്. യു എസാണ് റാണയെ അറസ്റ്റ് ചെയ്ത് ഇന്ത്യയ്ക്ക് കൈമാറിയത്.