ലണ്ടന്‍: എങ്ങനെയുള്ള സമ്മര്‍ദ്ദമുണ്ടായാലും ഇറാനെതിരായ യുദ്ധത്തിനോ ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുന്നതിനോ ഇല്ലെന്ന് ബ്രിട്ടന്‍. ഹോര്‍മുസ് തുറക്കണമെന്നാണ് ബ്രിട്ടന്റെ അഭിപ്രായമെങ്കിലും ഉപരോധത്തെ പിന്തുണക്കില്ലെന്നും പറഞ്ഞു.
തങ്ങളെ യുദ്ധത്തിലേക്ക് വഴിച്ചിഴക്കരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുകയെന്നത് സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുദ്ധത്തില്‍ പങ്കുചേരാന്‍ ബ്രിട്ടന് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും സ്റ്റാര്‍മര്‍ പറഞ്ഞു. നിയമപരമായ അടിത്തറയും കൃത്യമായ ആസൂത്രണം ചെയ്ത പദ്ധതിയും ഇല്ലാതെ അതിന് മുതിരില്ലെന്നു പറഞ്ഞ സ്റ്റാര്‍മര്‍ ട്രംപിന് മറുപടിയായാണ് ഈ വിവരങ്ങള്‍ പങ്കുവെച്ചത്. ഹോര്‍മുസിലേക്ക് ബ്രിട്ടനും പടക്കപ്പല്‍ അയക്കുമെന്നാണ് ട്രംപ് പറഞ്ഞത്.
