ഷാഫി പറമ്പിലിനെതിരെ വര്‍ഗ്ഗീയ പരാമര്‍ശം; ആന്റോ അഗസ്റ്റിനെതിരെ പരാതി

ഷാഫി പറമ്പിലിനെതിരെ വര്‍ഗ്ഗീയ പരാമര്‍ശം; ആന്റോ അഗസ്റ്റിനെതിരെ പരാതി


കോഴിക്കോട്: റിപ്പോര്‍ട്ടര്‍ ടി വി മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിനെതിരേ ഡി ജി പിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍കിഫില്‍. ഷാഫി പറമ്പില്‍ എം പിക്കെതിരായ വര്‍ഗീയ പരാമര്‍ശത്തില്‍ കേസെടുക്കണമെന്നാണ് ആവശ്യം.

കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെ ഷാഫി പറമ്പില്‍ വര്‍ഗീയ ധ്രൂവികരണം ലക്ഷമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് ആന്റോ അഗസ്റ്റിന്‍ പറഞ്ഞിരുന്നു.

ഷാഫി പറമ്പില്‍ പോകുന്ന സ്ഥലങ്ങളിലെല്ലാം മുസ്ലിം ഏകീകരണം നടക്കുന്നുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കിയിരിക്കുന്നത്.