ബോയിങ് വീണ്ടും ചോദ്യ മുനയില്; കണ്ടെത്തിയത് നൂറുകണക്കിന് സുരക്ഷാ ലംഘനങ്ങൾ, ഭീമമായ പിഴ ചുമത്തി എഫ്എഎ
ന്യൂഡൽഹി: അമേരിക്കൻ വ്യോമയാന കമ്പനിയായ ബോയിങ് വീണ്ടും ചോദ്യ മുനയില്. നൂറുകണക്കിന് സുരക്ഷാ ലംഘനങ്ങൾക്ക് യുഎസിലെ സിവിൽ ഏവിയേഷൻ അതോറിറ്റിയായ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) കമ്പനിക്ക് 3.1 മില്യൺ ഡോളർ (27.36 കോടി രൂപ) പിഴ ചുമത്തി. അലാസ്ക എയർലൈൻസിൻ്റെ ജെറ്റ്ലൈൻ പറക്കുന...