ഒഹിയോ: ഗവര്‍ണര്‍ പ്രചരണ ക്യാമ്പയിനില്‍ വന്‍ തുക സമാഹരിക്കാന്‍ സാധിച്ചെങ്കിലും ഏറ്റവും പുതിയ സര്‍വേയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ വിവേക് രാമസ്വാമി ചെറിയ വ്യത്യാസത്തില്‍ പിന്നിലാണെന്ന് കണ്ടെത്തല്‍.
തെരഞ്ഞെടുപ്പിന് ഇനി ഏകദേശം എട്ട് മാസം ബാക്കി നില്‍ക്കുമ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ആമി ആക്ടണ്‍ ഒരു ശതമാനമാണ് മുന്നിട്ടു നില്‍ക്കുന്നത്. മാര്‍ച്ച് 16ന് ക്വാണ്ടസ് ഇന്‍സൈറ്റ്‌സ് പ്രസിദ്ധീകരിച്ച സര്‍വേയിലാണ് ഈ വിവരം.
സര്‍വേ പ്രകാരം ഇരുവര്‍ക്കും 50 ശതമാനം വോട്ടുകള്‍ നേടാന്‍ സാധിച്ചിട്ടില്ല. ഇതോടെ മത്സരം കടുത്തതും അനിശ്ചിതത്വം നിറഞ്ഞതുമായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. സര്‍വേ പ്രകാരം ആക്ടണിന് 45.9 ശതമാനവും വിവേക് രാമസ്വാമിക്ക് 44.9 ശതമാനവുമാണ് പിന്തുണ. 809 സജീവ വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയ സര്‍വേയില്‍ 3.8 ശതമാനം പിശക് സാധ്യതയും റിപ്പോര്‍ട്ട് പറയുന്നുണ്ട്.
ഒഹിയോ എന്‍വയ്‌റണ്‍മെന്റല്‍ കൗണ്‍സില്‍ നേരത്തെ നടത്തിയ സര്‍വേയില്‍ രാമസ്വാമിയെ 10 ശതമാനം പിന്നിലാക്കിയ ആക്ടണ്‍ 53 ശതമാനം പിന്തുണ നേടിയിരുന്നു. അതേസമയം ബോളിംഗ്ഗ് ഗ്രീന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി/ യു ഗോവ് സര്‍വേയില്‍ രാമസ്വാമി ആക്ടണിതിരെ 3 ശതമാനം മുന്നിലാണെന്നും കാണിച്ചിരുന്നു.
പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തന്റെ മൂന്ന് തിരഞ്ഞെടുപ്പിലും വിജയിച്ചിരുന്നു. 2024ല്‍ ഇദ്ദേഹം എട്ട് പോയിന്റ് വര്‍ധിച്ച് 11 ശതമാനം ഭൂരിപക്ഷത്തില്‍ സംസ്ഥാനം നേടി. എങ്കിലും 2026ല്‍ ഡെമോക്രാറ്റുകള്‍ സെനറ്റ്, ഗവര്‍ണര്‍ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ട്.
ഒഹിയോ മുന്‍ ഹെല്‍ത്ത് ഡയറക്ടറായ ആക്ടണ്‍ കോവിഡ്- 19 പ്രതിസന്ധി കൈകാര്യം ചെയ്തതാണ് ശ്രദ്ധേയമാക്കിയത്.
പ്രശ്‌നങ്ങളുണ്ടായാല്‍ ആര്‍ക്കാണെന്ന് നോക്കാതെ അവ പരിഹരിക്കേണ്ടതാണെന്നും ഗവര്‍ണറായാല്‍ ഒഹിയോയിലെ ഒരു പ്രശ്‌നവും താന്‍ അവഗണിക്കില്ലെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെയും ഒഹിയോ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും പിന്തുണ ലഭിച്ചതിന് ശേഷം രാജ്യസഭാംഗങ്ങള്‍, കമ്മ്യൂണിറ്റി നേതാക്കള്‍, ലേബര്‍ യൂണിയനുകള്‍, നിയമസംരക്ഷണ ഏജന്‍സികള്‍, ബിസിനസ് നേതാക്കള്‍ എന്നിവരില്‍ നിന്നുള്ള വ്യാപക കൂട്ടായ്മ സൃഷ്ടിച്ചുതായി രാമസ്വാമി പറഞ്ഞു.
കുക്ക് പൊളിറ്റിക്കല്‍ റിപ്പോര്‍ട്ട്, സബാട്ടോസ് ക്രിസ്റ്റല്‍ ബാള്‍ എന്നിവയും ശരാശരി റിപ്പബ്ലിക്കന്‍ സാധ്യത എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഒഹിയോ പ്രൈമറി മെയ് അഞ്ചിന് നടക്കും.
