നോ കിംഗ്സ് പ്രതിഷേധങ്ങളില് വന് ജനക്കൂട്ടം; യുഎസിലും ലോകമെമ്പാടും ട്രംപ് വിരുദ്ധ റാലികള്
വാഷിംഗ്ടണ്: പ്രസിഡന്റ് ട്രംപ് രക്ഷകനോ? അതോ ശിക്ഷകനോ? രാഷ്ട്രീയ ശത്രുക്കള് മാത്രമല്ല അദ്ദേഹത്തെ അധികാരത്തിലേക്ക് ഉയര്ത്താന് പിന്തുണച്ചവര് പോലും ഇപ്പോള് പരസ്പരം ചോദിക്കുന്നത് ഇതാണ്. '' താരിഫുകള് ഉയര്ത്തി ലോകക്രമം തന്നെ താറുമാറാക്കി. സ്വന്തം ഗവണ്മെന്റ് അടച്ചു പൂട്ടി, സര്ക്കാര് ജീവനക്കാരെ വ്യാപകമായി പിരിച്ചുവിടുന്നു. നഗരങ്ങളില് സൈന്യ...