ഫ്‌ളോറിഡ: അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന സ്പിരിറ്റ് എയര്‍ലൈന്‍സ് പ്രവര്‍ത്തനം തുടരും. കമ്പനി ചെറിയ തോതില്‍ പുനഃസംഘടിപ്പിച്ച് മുന്നോട്ട് പോകുന്നതിനുള്ള കരാറിലെത്തിയതായി അറിയിച്ചു.
ബജറ്റ് എയര്‍ലൈന്‍ കമ്പനി അറിയിച്ചത് അനുസരിച്ച് കടക്കാരുമായി ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തില്‍ അടച്ചുപൂട്ടല്‍ നടപടികളില്‍ നിന്ന് മാറാനാവും.
അമേരിക്കന്‍ ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്ന മൂല്യം അവര്‍ നല്‍കാന്‍ തയ്യാറായ വിലയില്‍ ലാഭകരമായി നല്‍കാന്‍ കഴിയുന്ന ശക്തവും മത്സരാധിഷ്ഠിതവുമായ കമ്പനിയായാണ് സ്പിരിറ്റ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതെന്ന് സി ഇ ഒ ഡേവ് ഡേവിസ് പ്രസ്താവനയില്‍ പറഞ്ഞു.
അധിക സൗകര്യങ്ങളില്ലാത്ത അടിസ്ഥാന സേവനങ്ങളോടുകൂടി കുറഞ്ഞ അടിസ്ഥാന നിരക്കുകള്‍ ഈടാക്കുകയും അധിക സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കുകയും ചെയ്യുന്ന സ്പിരിറ്റ് കഴിഞ്ഞ വര്‍ഷമാണ് രണ്ടാം തവണ പാപ്പരത്വത്തിനും അടച്ചുപൂട്ടലിനും അപേക്ഷിച്ചത്. കോവിഡ് മഹാമാരിക്കാലത്ത് ആരംഭിച്ച നഷ്ടങ്ങളില്‍ നിന്ന് മുക്തി നേടാന്‍ കമ്പനി ബുദ്ധിമുട്ട് നേരിടുകയായിരുന്നു. കുറഞ്ഞ നിരക്കിലുള്ള യാത്രകളില്‍ നിന്ന് കൂടുതല്‍ സൗകര്യപ്രദവും അനുഭവകേന്ദ്രിതവുമായ യാത്രയിലേക്കുള്ള യാത്രക്കാരുടെ പ്രവണത മാറിയതാണ് ഇതിന് പ്രധാന കാരണം.
അമേരിക്കന്‍ വിപണിയില്‍ സ്പിരിറ്റിന്റെ സാന്നിധ്യം അതില്‍ ഒരിക്കലും യാത്ര ചെയ്തിട്ടില്ലാത്തവരിലുമുണ്ട്. ഡെല്‍റ്റ എയര്‍, യുനൈറ്റഡ് എയര്‍ലൈന്‍സ് തുടങ്ങിയ വലിയ എയര്‍ലൈനുകളുമാിയ മത്സരിക്കാന്‍ സ്പിരിറ്റിന് കുറഞ്ഞ നിരക്കിനോടൊപ്പം ചില കുറഞ്ഞ സൗകര്യ സീറ്റുകള്‍ കൂടി നല്‍കാന്‍ നിര്‍ബന്ധിതരാക്കി. അതുകൊണ്ടുതന്നെ സ്പിരിറ്റ് അടച്ചുപൂട്ടിയിരുന്നെങ്കില്‍ വിമാനനിരക്കുകളില്‍ വര്‍ധനവ് വരുമായിരുന്നു.
പണം സമാഹരിക്കാനും കടം കുറയ്ക്കാനുമായി വിമാനങ്ങളും ഗേറ്റുകളും വില്‍ക്കുകയും ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
വിമാനയാന വിശകലന സ്ഥാപനമായ സിറിയം നല്‍കിയ വിവരങ്ങള്‍ പ്രകാരം വരാനിരിക്കുന്ന വേനല്‍ക്കാല യാത്രാ സീസണില്‍ 2024-ലെ അതേ കാലയളവിനെ അപേക്ഷിച്ച് സ്പിരിറ്റ് ഏകദേശം 40 ശതമാനം കുറവ് സര്‍വീസുകളാണ് നല്‍കുന്നത്.
കരാറിന്റെ വ്യവസ്ഥകള്‍ പ്രകാരം സ്പിരിറ്റ് സ്വതന്ത്ര എയര്‍ലൈന്‍ കമ്പനിയായിത്തന്നെ തുടരും. മുമ്പ് യു എസിലെ ചില എയര്‍ലൈന്‍ കമ്പനികള്‍ പാപ്പരത്വത്തില്‍ നിന്ന് മാറാന്‍ മറ്റൊന്നുമായി ലയിപ്പിച്ചിട്ടുണ്ടെങ്കിലും സ്പിരിറ്റിന്റെ രണ്ട് ഏറ്റെടുക്കല്‍ കരാറുകളും നടപ്പാകാതെ പോയിരുന്നു.
2022 ഫെബ്രുവരിയില്‍, സ്പിരിറ്റ് മറ്റൊരു അള്‍ട്രാ-ലോ കോസ്റ്റ് എയര്‍ലൈന്‍ ആയ ഫ്രണ്ടിയര്‍ എയര്‍ലൈന്‍സുമായുള്ള ലയനത്തിന് തയ്യാറെടുത്തെങ്കിലും എന്നാല്‍ സ്പിരിറ്റ് ഓഹരിയുടമകള്‍ക്ക് കൂടുതല്‍ വില വാഗ്ദാനം ചെയ്ത് ജെറ്റ്ബ്ലൂ എയര്‍വെയ്‌സ് രംഗത്തെത്തിയതോടെ പ്രസ്തുത കരാര്‍ പാളുകയായിരുന്നു.
എന്നാല്‍ 2024 ജനുവരിയില്‍ ഫെഡറല്‍ ജഡ്ജി ജെറ്റ്ബ്ലൂ കരാര്‍ തടഞ്ഞു. ഈ ലയനം ഫെഡറല്‍ ആന്റിട്രസ്റ്റ് നിയമങ്ങള്‍ ലംഘിക്കുകയും വിമാനയാത്രക്കാരെ ബാധിക്കുകയും നിരക്കുകള്‍ ഉയരാന്‍ ഇടയാക്കുകയും ചെയ്യുമെന്ന് കോടതി നിരീക്ഷിച്ചു.
