നിയന്ത്രണ രേഖ മറികടന്ന് പാക് ഡ്രോണുകള്‍ ഇന്ത്യയില്‍ പ്രവേശിച്ചു

നിയന്ത്രണ രേഖ മറികടന്ന് പാക് ഡ്രോണുകള്‍ ഇന്ത്യയില്‍ പ്രവേശിച്ചു


ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ച പാക്കിസ്ഥാന്‍ ഡ്രോണുകള്‍ക്കു നേരെ കരസേന വെടിയുതിര്‍ത്തു. ഡിഗ്വാര്‍ മേഖലയില്‍ അല്‍പ്പനേരം വട്ടമിട്ടു പറന്ന ഡ്രോണ്‍ പിന്നീട് പാക് അധീന കശ്മീരിലേക്ക് തന്നെ മടങ്ങിപ്പോയതാണ് വിവരം.

മൂന്നു ദിവസത്തിനിടെ രണ്ടാം തവണയാണ് അതിര്‍ത്തിയില്‍ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തുന്നത്. ഡ്രോണ്‍ വഴി ആയുധങ്ങളോ ലഹരി മരുന്നുകളോ താഴെയ്ക്ക് ഇട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനായി സൈന്യം പ്രദേശത്ത് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.