ലണ്ടന് : ബ്രിട്ടീഷ് ചരിത്രത്തില് ആദ്യമായി ബ്രിട്ടന്റെ 116 വര്ഷം പഴക്കമുള്ള വിദേശ ഇന്റലിജന്സ് സര്വീസ് ഏജന്സിയായ MI6 നെ നയിക്കാന് ഒരു വനിത തയ്യാറെടുക്കുന്നു. സീക്രട്ട് ഇന്റലിജന്സ് സര്വീസിനെ നയിക്കാന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര് സ്റ്റാര്മര് ബ്ലെയ്സ് മെട്രെവേലിയെ നാമനിര്ദ്ദേശം ചെയ്തു. കരിയര് ഇന്റലിജന്സ് ഓഫീസറായ ബ്ലെയ്സ് മെട...
