വാഷിംഗ്ടൺ: അമേരിക്കയിലെ വെർജീനിയയിൽ താമസിച്ചിരുന്ന മലയാളി സോഫ്റ്റ്‌വെയർ എൻജിനീയർ ദിലീപ് പോൾ ബെഞ്ചമിൻ(43) അന്തരിച്ചു.
ഭാര്യ മരിയ ബാബു പോൾ, സൈറ പോൾ ഡോവിഡ് പോൾ എന്നിവരാണ് മക്കൾ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ. കുടുംബം വിർജീനിയയിലെ ആഷ് ബേണിലാണ് താമസം.
പ്രശസ്ത മെഡിക്കൽ ടെക്‌നോളജി കമ്പനിയായ മെട്രോണിക്‌സിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു ദിലീപ്. സൗഹൃദസ്വഭാവവും സഹൃദയത്വവും കൊണ്ട് പലരുടെയും സ്‌നേഹം നേടിയ വ്യക്തിയായിരുന്നു അദ്ദേഹം എന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും അനുസ്മരിച്ചു.
അദ്ദേഹത്തിന് അന്തിമാദരാഞ്ജലി അർപ്പിക്കാൻ പൊതുദർശനം മാർച്ച് 15ന് വൈകുന്നേരം 4 മുതൽ 7 വരെ ഘീൗറീൗി എൗിലൃമഹ ഇവമുലഹൽ സംഘടിപ്പിച്ചു.
ദിലീപ് പോൾ ബെഞ്ചമിന്റെ നിര്യാണത്തിൽ അമേരിക്കയിലെ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ അനുശോചനം രേഖപ്പെടുത്തി. ഈ ദുഃഖഘട്ടത്തിൽ കുടുംബത്തിനൊപ്പം എല്ലാവരും പ്രാർത്ഥനയിലും ചിന്തകളിലും പങ്കുചേരണമെന്ന് സംഘടന അഭ്യർത്ഥിച്ചു.
മലയാളി സോഫ്റ്റ്‌വെയർ എൻജിനീയർ ദിലീപ് പോൾ ബെഞ്ചമിൻ അമേരിക്കയിൽ അന്തരിച്ചു
