അറ്റ്ലാന്റ: 13 രാജ്യങ്ങളിലായി 375-ലധികം ഷോറൂമുകളുള്ള, ആഗോളതലത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയില് ബ്രാന്ഡായ മലബാര് ഗോള്ഡ് & ഡയമണ്ട്സ്, യുഎസ്എയിലെ ജോര്ജിയയിലെ അറ്റ്ലാന്റയില് പുതിയ ഷോറൂം തുറന്നു. അമേരിക്കയില് തുറക്കുന്ന ആറാമത്തെ ഷോറൂമാണിത്.
<...