യുഡിഎഫിന് വിജയം ഉറപ്പെന്ന് സർവേ; ബിജെപിക്ക് രണ്ട് സീറ്റ് കിട്ടാമെന്നും പ്രവചനം

യുഡിഎഫിന് വിജയം ഉറപ്പെന്ന് സർവേ; ബിജെപിക്ക് രണ്ട് സീറ്റ് കിട്ടാമെന്നും പ്രവചനം


തിരുവനന്തപുരം: സംസ്ഥാനത്ത് തുടർഭരണം ലഭിക്കുമെന്ന ഇടതുമുന്നണിയുടെ പ്രതീക്ഷ അസ്ഥാനത്താകുമെന്ന് ലോക്‌പോൾ പ്രീപോൾ സർവ്വേ പ്രവചിക്കുന്നു. ഭരണം ഐക്യമുന്നണി നേടുമെന്നാണ് സർവേ ഫലം.
യുഡിഎഫിന് 81 മുതൽ 86 സീറ്റുകൾ വരെയാണ് സർവേ പ്രവചിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 41 സീറ്റുകളായിരുന്നു യു ഡി എഫിന് ലഭിച്ചത്.43 മുതൽ 45 ശതമാനം വരെ വോട്ട് വിഹിതമാണ് യു ഡി എഫിന് പ്രവചിക്കുന്നത്.
എൽ ഡി എഫ് 59 സീറ്റുകൾ വരെ ലഭിക്കാമെന്നാണ് പ്രവചനം. 41 ശതമാനം വോട്ടുവിഹിതം ലഭിച്ചേക്കും. അതേസമയം ഇക്കുറി എൻ ഡി എയ്ക്ക് കേരളത്തിൽ രണ്ട് സീറ്റുകൾ ലഭിക്കുമെന്നാണ് സർവ്വേ പറയുന്നത്. 13 മുതൽ 15 ശതമാനം വരെ വോട്ട് ബിജെപിക്ക് നേടാനാകുമെന്നും സർവേ പറയുന്നു.
വടക്കൻ കേരളത്തിൽ യു ഡി എഫിന് ഏകപക്ഷീയമായ മന്നേറ്റമാണ് സർവേ പ്രവചിക്കുന്നത്. മലപ്പുറത്തെ ലീഗിന്റെ ആധിപത്യം, കോഴിക്കോട്ടെ അപ്രതീക്ഷിത ഫലങ്ങൾ, കണ്ണൂർകാസർഗോഡ് എന്നിവിടങ്ങളിലെ മന്നേറ്റം, വയനാട്‌കോഴിക്കോട് മലയോര കർഷകരിലെ ശക്തമായ ഭരണവിരുദ്ധ വികാരം എന്നിവ യു ഡി എഫിന് അനുകൂലമാകുമെന്ന് സർവ്വേ പറയുന്നു.
ഈ മേഖലയിൽ യുഡിഎഫിന് 32 മുതൽ 37 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം. എൽ.ഡി.എഫ്. 1116 സീറ്റുകൾ (പ്രധാനമായും കണ്ണൂർ, പാലക്കാട് ശക്തികേന്ദ്രങ്ങളിൽ) നിലനിർത്തും. വടക്കൻ കേരളത്തിൽ എൻ ഡി എ നിലംതൊടില്ല. കാസർഗോഡ്, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലെ ചിലയിടങ്ങളിൽ ബി ജെ പിക്ക് ഒറ്റപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞേക്കും.
മധ്യ കേരളത്തിൽ യു ഡി എഫ് വലിയ മന്നേറ്റമുണ്ടാക്കും. തൃശൂർ, എറണാകുളം എന്നിവിടങ്ങളിലെ സീറോ മലബാർ, ലത്തീൻ കത്തോലിക്കാ വോട്ടർമാരുടെ ഏകീകരണം, പരോഹിതരുടെ സ്വാധീനം, ബി ജെ പി വിരുദ്ധ വികാരം, മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം എന്നിവ യുഡിഎഫിനെ സഹായിക്കും.
ഇടുക്കി, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ ഇത്തവണ എൽ ഡി എഫ് നില പരുങ്ങലിലാകുമെന്നും സർവ്വെ പറയുന്നു. മധ്യ കേരളത്തിലെ സീറ്റ് പ്രവചനം ഇങ്ങനെ: എൽ.ഡി.എഫ്. 1823, യു.ഡി.എഫ്. 3035. എൻ.ഡി.എ.യ്ക്ക് 0
തെക്കൻ കേരളത്തിൽ എൽ.ഡി.എഫ്. മറ്റ് മേഖലകളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചേക്കാം. സംസ്ഥാന വ്യാപകമായ ഭരണവിരുദ്ധ തരംഗമുണ്ടായിട്ടും പല സിറ്റിംഗ് എം.എൽ.എമാർക്കും പ്രാദേശിക തലത്തിൽ വലിയ പ്രതിസന്ധികളില്ല. ബി.ജെ.പി. പരമ്പരാഗത ഈഴവ വോട്ടുകളിൽ കടന്നുകയറുന്നത് യു.ഡി.എഫിന് പരോക്ഷമായി ഗുണം ചെയ്യുമെന്നും സർവേ പറയുന്നു.
യു.ഡി.എഫ്. നായർ വോട്ടുകൾ ഏകീകരിച്ച് ശബരിമല വിഷയങ്ങളെ ഉയർത്തി പത്തനംതിട്ടയിൽ തരംഗം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴയിലെ നെൽകർഷകർ, കശുവണ്ടികയർ തൊഴിലാളികൾ, തൊഴിലുറപ്പ് ഗുണഭോക്താക്കൾ, ആശാ പ്രവർത്തകർ എന്നിവരിലെ വോട്ടുമാറ്റങ്ങളും ക്രൈസ്തവമുസ്ലിം ഏകീകരണവും യു.ഡി.എഫിന് കരത്തേകും.
തിരുവനന്തപുരത്തെ ചില മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് സ്വാധീനം നിലനിർത്താൻ കഴിഞ്ഞേക്കും. തെക്കൻ കേരളത്തിലെ സീറ്റ് നില: എൽ.ഡി.എഫ്. 1923, യു.ഡി.എഫ്. 1317, എൻ.ഡി.എ. 02. എന്നിങ്ങനെയാകുമെന്നും സർവ്വെ പറയുന്നു