കിര്യാത് ഷ്‌മോണയില്‍ ഹിസ്ബുല്ല റോക്കറ്റ് ആക്രമണം: നാല് പേര്‍ക്ക് പരിക്ക്

കിര്യാത് ഷ്‌മോണയില്‍ ഹിസ്ബുല്ല റോക്കറ്റ് ആക്രമണം: നാല് പേര്‍ക്ക് പരിക്ക്


ടെല്‍അവീവ്: കിര്യാത് ഷ്‌മോണയില്‍ ഹിസ്ബുല്ല നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായി മഗന്‍ ഡേവിഡ് അഡോം പുതിയ റിപ്പോര്‍ട്ടില്‍ അറിയിച്ചു.

ആംബുലന്‍സ് സേവനം അറിയിച്ചതു പ്രകാരം 60 വയസ്സുള്ള ഒരു പുരുഷന് മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 68 വയസ്സുള്ള ഒരു സ്ത്രീക്ക് തലയില്‍ പരിക്കേറ്റതായും 20-കളില്‍ പ്രായമുള്ള രണ്ട് യുവാക്കള്‍ക്ക് സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ നേരിയ പരിക്കുകള്‍ ഉണ്ടായതായും അധികൃതര്‍ വ്യക്തമാക്കി.

പരിക്കേറ്റ നാലുപേരെയും ആശുപത്രിയിലേക്ക് മാറ്റിയതായി എംഡിഎ അറിയിച്ചു.