സഞ്ജു സാംസൺ: അവിശ്വസനീയ അധ്യായം കുറിച്ച് ടി20

സഞ്ജു സാംസൺ: അവിശ്വസനീയ അധ്യായം കുറിച്ച് ടി20


അഹമ്മദാബാദിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ നേരിട്ടപ്പോൾ സഞ്ജു സാംസൺ കുറിച്ചത് 
കരിയറിലെ അവിശ്വസനീയവും  നിർണായകവുമായ അധ്യായം. 
അധിക അവസരങ്ങൾ ലഭിക്കുമെന്ന് ആരും പ്രതീക്ഷിക്കാത്ത ലോകകപ്പിലായിരുന്നു സഞ്ജുവിന്റെ ഈ നേട്ടം. ഇന്ത്യ 96 റൺസിന് ന്യൂസിലൻഡിനെ തകർത്ത് കിരീടം നിലനിർത്തിയ മത്സരത്തിൽ സഞ്ജു സാംസനായിരുന്നു  ടൂർണമെന്റിലെ ഏറ്റവും മൂല്യമേറിയ താരം.
ഫൈനലിൽ 89 റൺസ് നേടിയിട്ടും മാൻ ഓഫ് ദ മാച്ച് പുരസ്കാരം സഞ്ജുവിനായ രുന്നില്ല ഫാസ്റ്റ് ബൗളർ ജസ്പ്രിത് ബുമ്രയ്ക്കായിരുന്നു ലഭിച്ചത്. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ സമാന സ്കോർ നേടിയ സഞ്ജു മാൻ ഓഫ് ദ മാച്ച് ലഭിച്ചപ്പോൾ ബുമ്രയ്ക്കായിരുന്നു കിട്ടേണ്ടതെന്ന് സഞ്ജു വ്യക്തമാക്കിയിരുന്നു. വിനയത്തിനപ്പറം ടീമിന്റെ വലിയ ലക്ഷ്യത്തിൽ തന്റെ പങ്ക് സഹതാരങ്ങളുടെ മികവിൽ കൂടിയാണ്  എളുപ്പമാകുന്നതെന്ന് തിരിച്ചറിയുന്ന പക്വത കൂടിയാണ്.  എന്നാൽ സഞ്ജുവിന്റെ പക്വമായ ഇന്നിങ്സുകൾ ഇല്ലായിരുന്നെങ്കിൽ ഇന്ത്യക്ക് നോക്കൗട്ട് ഘട്ടത്തിലെത്താൻ പോലും സാധിക്കുമായിരുന്നില്ല.
സൂപ്പർ എയ്റ്റ്സിൽ കൊൽക്കത്തയിൽ ശക്തരായ വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ അവസാന മത്സരം ഏകദേശം ക്വാർട്ടർ ഫൈനലിനോട് സമമായിരുന്നു. ആ മത്സരത്തിൽ പുറത്താകാതെ നേടിയ 97 റൺസിലൂടെ സഞ്ജു നിർണായക പ്രകടനം കാഴ്ചവച്ചു. ആ ഇന്നിങ്സ് ആധുനിക ശക്തമായ ബാറ്റിങ്ങല്ലായിരുന്നു; പഴയ രീതിയിലുള്ള സാങ്കേതിക മികവിന്റെ ഉദാഹരണമായിരുന്നു. ക്രീസിൽ അധികം ചലനങ്ങളില്ലാതെ, ശുദ്ധ ക്രിക്കറ്റ് ആരാധകർ “ക്രിക്കറ്റ് ഷോട്ട്” എന്ന് തിരിച്ചറിയുന്ന രീതിയിലുള്ള കളിയായിരുന്നു സഞ്ജുവിൻ്റേത്.
സൂക്ഷ്മമായ ഫുട്‌വർക്ക്, ക്രീസിലെ ബാലൻസ്, മികച്ച ടൈമിംഗ് എന്നിവയാണ് സഞ്ജുവിന്റെ ബാറ്റിങ്ങിന്റെ അടിസ്ഥാനം. വിക്കറ്റ് കീപ്പർ– ബാറ്റ്സ്മാനെന്ന നിലയിൽ അദ്ദേഹത്തിന് ടീമിലെ മറ്റുള്ളവരെപ്പോലെ തന്നെ കഠിനമായ പരിശീലനം ആവശ്യമുണ്ട്.
ശാരീരികക്ഷമതയിൽ ഇന്നത്തെ യുവതാരങ്ങൾ ലക്ഷ്യമിടുന്ന ഇൻസ്റ്റഗ്രാം ‘സിക്‌സ് പാക്ക്’ ശരീരഘടനയല്ല വിനയവും ലാളിത്യവുമാണ് അദ്ദേഹത്തിൻ്റെ ശക്തി'
2015-ൽ ഇന്ത്യയ്ക്കു വേണ്ടി ആദ്യമായി കളിക്കുമ്പോൾ അദ്ദേഹം ഒരു കൗമാരക്കാരനായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) വഴി ശ്രദ്ധേയനായ അദ്ദേഹം വർഷങ്ങളോളം രാജസ്ഥാൻ റോയൽസ് ടീമിന്റെ പ്രധാന തൂണായിരുന്നു.
ഐപിഎൽ സഞ്ജുവിന്റെ കഴിവുകൾ ലോകത്തിനു മുന്നിൽ കൊണ്ടുവന്നെങ്കിലും, അദ്ദേഹത്തെ ഒരു മികച്ച താരമാക്കി വളർത്തിയത് രഞ്ജി ട്രോഫിയും മറ്റു ആഭ്യന്തര ടൂർണമെന്റുകളുമാണ്.
ശൂന്യമായ സ്റ്റേഡിയങ്ങളിലെയും വലിയ ശ്രദ്ധ ലഭിക്കാത്ത ആഭ്യന്തര മത്സരങ്ങളിലെയും വർഷങ്ങളായുള്ള പരിശ്രമമാണ് അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് അടിസ്ഥാനം.
ഞായറാഴ്ചത്തെ വിജയം ആ ദീർഘകാല പരിശ്രമത്തിന്റെയും കഴിഞ്ഞ പത്ത് വർഷങ്ങളിലായി അദ്ദേഹം കാണിച്ച ക്ഷമയുടെയും ഫലമായിരുന്നു.
ലോകകപ്പിലെ നോക്കൗട്ട് മത്സരങ്ങളിൽ സഞ്ജു 199-ത്തിലധികം സ്ട്രൈക്ക് റേറ്റിൽ 275 റൺസ് നേടി.
കുറച്ച് കാലം ഇന്ത്യയുടെ ടി20 ടീമിൽ ബാറ്റ് ചെയ്യാനുള്ള അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും, ഐപിഎലിലെ വിജയങ്ങൾ അന്താരാഷ്ട്ര മത്സരങ്ങളിൽ തുടക്കത്തിൽ ആവർത്തിക്കാനായില്ല. ആദ്യ 23 ഇന്നിങ്സുകളിൽ ഒരു അർദ്ധസെഞ്ചുറി മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.
എന്നിരുന്നാലും തന്റെ രീതിയിൽ വിശ്വാസം നഷ്ടപ്പെടുത്താതെ സഞ്ജു മുന്നോട്ട് പോയി.
സാധാരണ മധ്യനില സ്കോറുകൾ സ്ഥിരമായി നേടുന്ന തരത്തിലുള്ള ബാറ്റ്സ്മാനല്ല അദ്ദേഹം. എന്നാൽ ഫോമിൽ എത്തിയാൽ എതിരാളികളെ തകർക്കുന്ന രീതിയിലുള്ള പ്രകടനമാണ് സഞ്ജു കാഴ്ചവയ്ക്കുന്നത്.
ഇതുകൊണ്ടുതന്നെ ഈ ലോകകപ്പിൽ 199-ത്തിലധികം സ്ട്രൈക്ക് റേറ്റിൽ നേടിയ 321 റൺസെന്ന കണക്ക് അതിശയിപ്പിക്കുന്നതാണ്.
ലോകകപ്പിന് മുമ്പുള്ള പരമ്പരകളിൽ മോശം പ്രകടനത്തെ തുടർന്ന് അദ്ദേഹം ആദ്യ ഇലവനിൽ നിന്നു പുറത്തായിരുന്നു. പിന്നീട് ഓപ്പണറായി കളിക്കാൻ അവസരം ലഭിച്ചു. മുകളിലെ നിരയിൽ റൺസിനായി ബുദ്ധിമുട്ടിയിരുന്ന അഭിഷേക് ശർമ്മയുടെ സമ്മർദ്ദം കുറയ്ക്കാനായിരുന്നു ഈ മാറ്റം.
രിങ്കു സിംഗ് അസുഖം ബാധിച്ച പിതാവിനെ പരിചരിക്കാൻ ടീമിൽ നിന്ന് വിട്ടുപോയില്ലെങ്കിൽ സഞ്ജുവിന് ആ അധിക അവസരം ലഭിക്കുമായിരുന്നില്ല. ടി20 ക്രിക്കറ്റ് ചെറു വ്യത്യാസങ്ങളുടെ കളിയാണ്; ഒരുപാട് കഴിവിനൊപ്പം ചെറിയൊരു ഭാഗ്യവും ആവശ്യമുണ്ട്.
സഞ്ജുവിന് ഒന്നും എളുപ്പത്തിൽ ലഭിച്ചിട്ടില്ല.
ഈ നിമിഷത്തിനായി അദ്ദേഹം ഒരു ജീവിതകാലം മുഴുവൻ കാത്തിരിക്കുകയായിരുന്നു. യാത്രയിൽ ചിലപ്പോൾ തന്റെ കഴിവിന്റെ തെളിവുകൾ കാട്ടിയെങ്കിലും അതിന് തക്ക വിജയം ലഭിച്ചിരുന്നില്ല.
ഈ ടൂർണമെന്റിൽ തന്റെ കളിയുടെ ശൈലി മാറ്റിയതല്ല അദ്ദേഹത്തിന്റെ വിജയം. മറിച്ച്, തന്റെ ക്രിക്കറ്റ് തത്വവുമായി പൊരുത്തപ്പെടുന്ന ടീമിലാണ് ഒടുവിൽ അദ്ദേഹം എത്തിയത്.
ഉയർന്ന അപകടസാധ്യതയും ഉയർന്ന പ്രതിഫലവുമുള്ള ഇന്നത്തെ ടി20 കാലഘട്ടത്തിൽ, വലിയ സ്വാധീനം ചെലുത്തുന്ന പ്രകടനങ്ങൾക്കായാണ് സഞ്ജു ശ്രമിച്ചത്. അതിന് ക്രിക്കറ്റ് ദേവതകൾ സ്ഥിരതയെന്ന പ്രതിഫലം നൽകി.
ഇപ്പോൾ അദ്ദേഹത്തിന്റെ പേര് മുഴങ്ങിക്കൊണ്ടിരിക്കുകയാണ്.