ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ പാറ്റേഴ്‌സണിലുള്ള സെന്റ് ജോര്‍ജ് സിറോ മലബാര്‍ കത്തോലിക്കാ പള്ളി മാര്‍ച്ച് 20 മുതല്‍ 22 വരെ പാരീഷ് നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. നോമ്പുകാലഘട്ടത്തില്‍ ആത്മീയ
നവീകരണത്തിനായി വിശ്വാസികള്‍ക്ക് അവസരം നല്‍കുന്നതാണ് ഈ ആത്മീയ സംഗമം.
സേക്രഡ് ബോണ്ട് സന്തോഷകരമായ കുടുംബജീവിതത്തിലേക്ക് ഒരു
സൈക്കോ- സ്പിരിച്ച്വല്‍ യാത്ര എന്ന പ്രമേയത്തിലാണ് ഈ ധ്യാനം
നടക്കുന്നത്. വിശ്വാസവും ആത്മപരിശീലനവും മുഖേന ദൈവവുമായി ബന്ധം കൂടുതല്‍ ശക്തമാക്കുകയും കുടുംബജീവിതം സമൃദ്ധമാക്കുകയും ചെയ്യുന്നതിനാണ് പരിപാടി ലക്ഷ്യമിടുന്നത്.
മൂന്ന് ദിവസത്തെ ഈ ധ്യാനത്തിന് നേതൃത്വം നല്‍കുന്നത് പ്രശസ്ത പ്രഭാഷകനും കൗണ്‍സിലറും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ റവ. ഡോ.
ടോം തോമസ് പന്നലക്കുന്നേല്‍ ആണ്. സൈക്കോളജി, പാസ്റ്ററല്‍ കെയര്‍
മേഖലകളില്‍ വിപുലമായ അനുഭവമുള്ള അദ്ദേഹം കേരളത്തിലെ വയനാട് മക്കിയാട് പ്രവര്‍ത്തിക്കുന്ന ഡി സെയില്‍സ് സെന്റര്‍ ഫോര്‍ അക്കമ്പനീഡ്
റിന്യൂവല്‍ ആന്‍ഡ് എംപവര്‍മെന്റ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായും സേവനം ചെയ്യുന്നു.
പ്രഫ്ര. ടോമിന് ബാംഗ്ലൂരിലെ മോണ്‍ഫോര്‍ട്ട് കോളേജില്‍ നിന്ന് ഫാമിലി
തെറാപ്പിയില്‍ മാസ്റ്റേഴ്‌സ് ബിരുദവും അമേരിക്കയിലെ അര്‍ഗോസി
യൂണിവേഴ്‌സിറ്റിയിലെ ഇലിനോയിസ് സ്‌കൂള്‍ ഓഫ് പ്രൊഫഷണല്‍ സൈക്കോളജിയില്‍ നിന്ന് കൗണ്‍സിലര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ്
സൂപ്പര്‍വിഷനില്‍ ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ സെന്റ് ഫ്രാന്‍സിസ് ഡി സെയില്‍സ് ഡിഗ്രി കോളേജില്‍ വൈസ് പ്രിന്‍സിപ്പാളായും
അമേരിക്കയിലെ ടെക്‌സാസിലുള്ള ശാലോം സെന്ററില്‍ ക്ലിനിക്കല്‍ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാനസികാരോഗ്യം,
വ്യക്തിബന്ധങ്ങള്‍, ലഹരി ആശക്തി, ആത്മീയത തുടങ്ങിയ മേഖലകളില്‍ അദ്ദേഹത്തിന്റെ ഗവേഷണങ്ങളും സേവനങ്ങളും ശ്രദ്ധേയമാണ്.
മാര്‍ച്ച് 20 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ ധ്യാനം നടക്കും. തുടര്‍ന്ന് മാര്‍ച്ച് 21 ശനിയാഴ്ചയും മാര്‍ച്ച് 22 ഞായറാഴ്ചയും രാവിലെ 9
മുതല്‍ വൈകിട്ട് 5 വരെ പരിപാടികള്‍ നടക്കും. പ്രഭാഷണങ്ങള്‍, പ്രാര്‍ഥനാസമ്മേളനങ്ങള്‍, ആത്മപരിശീലനത്തിനുള്ള അവസരങ്ങള്‍
എന്നിവ ഉള്‍പ്പെടുന്ന ഈ ധ്യാനം വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും മാറ്റം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.
വികാരി റവ. ഫാ. സിമ്മി തോമസ് അലുംചുവട്ടിലിന്റെ നേതൃത്വത്തിലാണ് ഈ ധ്യാനം സംഘടിപ്പിക്കുന്നത്. പ്രദേശത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷ.
കൂടുതല്‍ വിവരങ്ങള്‍ക്ക് trustees.sgsmccpaterson@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം.
