തിയോബാള്‍ഡ് പെരേര
ന്യൂ യോര്‍ക്ക്: ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളികളില്‍ ഒരാളായ തിയോബാള്‍ഡ്
പെരേര (91) ലോങ്ങ് ഐലന്‍ഡ് വെസ്റ്റ്ബറിയില്‍ നിര്യാതനായി. ഭാര്യ: സൂസന്‍. മക്കള്‍: സുതി സൈമണ്‍, സീമാ പാല്‍മെര്‍സണ്‍. മരുമക്കള്‍: സാജു സൈമണ്‍, ജോസെഫ് പാല്‍മെര്‍സണ്‍.
അമേരിക്കന്‍ മലയാളി ക്രൈസ്തവരുടെ ആദ്യ സംഘടനകളില്‍ ഒന്നായ ഇന്ത്യ കാത്തലിക് അസോസിയേഷന്റെ ആദ്യകാല അംഗവും പ്രവര്‍ത്തകരില്‍ ഒരാളുമായിരുന്ന തിയോബാള്‍ഡ് ഇന്ത്യ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ സ്ഥാപക നേതാവും ഗ്രെയ്റ്റര്‍ ന്യൂ യോര്‍ക്ക് കേരളം സമാജത്തിന്റെ ആദ്യകാല സഹായിയും ന്യൂ യോര്‍ക്ക് സീറോ മലങ്കര കമ്മ്യൂണിറ്റിയുടെ സഹകാരിയും ആയിരുന്നു.