ഗുണ്ട ബിനുവെന്ന ശരത് ഉണ്ണിത്താന്‍ അറ്റ്‌ലാന്റയില്‍ അന്തരിച്ചു
അറ്റ്‌ലാന്റ: പ്രശസ്ത മിമിക്രി കലാകാരനും വെബ് സീരിസ് താരവുമായിരുന്ന ശരത് ഉണ്ണിത്താന്‍ (ഗുണ്ടാ ബിനു) അന്തരിച്ചു. അനുഗ്രഹീത കലാകാരന്റെ വിയോഗത്തില്‍ ഡാളസിലെ സുഹൃത്തുക്കളുടെ കൂട്ടായ്മയായ യൂത്ത് ഓഫ് ഡാളസ്, ഡാളസ് മച്ചാന്‍സ് എന്നീ കലാ സംഘ പ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തി.
ദേശാഭിമാനിയുടെ വേദികളില്‍ മിമിക്രി അവതരിപ്പിച്ചു തുടങ്ങി പ്രൊഫഷണല്‍ രംഗത്തു വരുകയും പിന്നീട് സജീവ കലാ പ്രവര്‍ത്തകനായി മാറുകയും ചെയ്ത ശരത് ഉണ്ണിത്താന്‍ അമേരിക്കയിലേക്ക് തൊഴിലിനായി പോകുകയും അവിടെയും കോമഡിക്ക് തന്റെതായ ഇടം കണ്ടെത്തി സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രവര്‍ത്തിക്കുകയുമായിരുന്നു. ശരത്തിന്റെ വേര്‍പാട് വളരെ ദുഃഖം നല്‍കുന്നതാണന്ന് കേരള അസോസിയേഷന്‍ ഓഫ് ഡാളസ് പ്രസിഡന്റ് ഷിജു എബ്രഹാം പറഞ്ഞു.