ജോണ്‍ കെ തോമസ്

ജോണ്‍ കെ തോമസ്

ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമ്മാ ചര്‍ച്ചിലെ ഏരിയ 3 അംഗവും കുറ്റപ്പുഴ ജെറുസലേം മാര്‍ത്തോമ്മാ ഇടവകാംഗവുമായ കൊച്ചുപറമ്പില്‍ ടി ജോണ്‍ (ജോണ്‍ കെ തോമസ്- തങ്കച്ചായന്‍- 83) ഷിക്കാഗോയില്‍ അന്തരിച്ചു. പരേതരായ കെ പി തോമസിന്റെയും സാറാമ്മ തോമസിന്റെയും മകനാണ്. ഭാര്യ: മറിയാമ്മ ജോണ്‍. മക്കള്‍: തോമസ് ജോണ്‍, ഷീന മാത്യു, സ്റ്റാഷ് ജോണ്‍. മരുമകന്‍: ഷിജി മാത്യു. പരേതയായ സാറാമ്മ ഡാനിയല്‍ (തിരുവല്ല), കെ ടി ഫിലിപ്പോസ് (കൊച്ചി), പരേതനായ തോമസ് കെ തോമസ് (യു എസ്), ഫിലിപ്പോസ് തോമസ് (യു എസ്), കെ ടി മാത്യു (തിരുവല്ല), സഖറിയ തോമസ് (യു എസ്), ജേക്കബ് തോമസ് (യു എസ്) എന്നിവരാണ് സഹോദരങ്ങള്‍. പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷകളും ഏപ്രില്‍ 27 തിങ്കളാഴ്ച ഷിക്കാഗോ മാര്‍ത്തോമ്മാ പള്ളിയില്‍ (The Chicago Mar Thoma Church, 240 Potter Road, Des Plaines, IL 60016) നടക്കും രാവിലെ 09:00- 10:00: പൊതുദര്‍ശനം. 10:00- 11:00: ശുശ്രൂഷയുടെ ഒന്നും രണ്ടും ഭാഗങ്ങള്‍. 11:00- 11:30: പൊതുദര്‍ശനം. 11:30: ശുശ്രൂഷയുടെ മൂന്നാം ഭാഗം. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിയോടെ നീല്‍സിലുള്ള മേരിഹില്‍ കാത്തലിക് സെമിത്തേരിയില്‍ (Maryhill Catholic Cemetery, 8600 N Milwaukee Ave, Niles, IL 60714) സംസ്‌കാരം നടക്കും. ലൈവ് സ്ട്രീമിംഗ് ലിങ്ക്: https://www.youtube.com/live/SkZXgbYaoRQ?si=vUmqH5dYR7is8yh2