പാസ്റ്റർ എബ്രഹാം ജോൺ നിര്യാതനായി
ഒക്ലഹോമ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രൂഷകനായിരുന്ന പാസ്റ്റർ കെ.ഇ.മാത്യുവിന്റെ മരുമകൻ പാസ്റ്റർ എബ്രഹാം ജോൺ (62) നിര്യാതനായി. സെപ്റ്റംബർ 30ന് വൈകിട്ട് 5ന് ഒക്ലഹോമയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. ഭാര്യ: ട്രേസി. മകൻ: ഷോൺ. പാസ്റ്റർ എബ്രഹാം ജോണിന്റെ നിര്യാണത്തിൽ ഒക്ലഹോമ മലയാളി അസോസിയേഷൻ (OMA) അഗാധമായ ദുഃഖം രേഖപ്പെടുത്തി.