പാപ്പച്ചന്‍ വി ഡാനിയേല്‍
ഷിക്കാഗോ: പത്തനംതിട്ട- മാത്തുര്‍ വടുതല മേലേതില്‍ പരേതരായ വി ജി ഡാനിയേലിന്റെയും ചിന്നമ്മ ഡാനിയേലിന്റെയും മകന്‍ പാപ്പച്ചന്‍ ഡാനിയേല്‍ (77) <ിക്കാഗോയില്‍ നിര്യാതനായി.
ചെങ്ങന്നൂര്‍ പള്ളിത്താഴേതില്‍ സാറാമ്മ പാപ്പച്ചന്‍ (കുഞ്ഞുമോള്‍) ആണ് ഭാര്യ. കൃപ വറുഗീസ്, കല്പന വറുഗീസ്, കെല്‍വിന്‍ പാപ്പച്ചന്‍ എന്നിവര്‍ മക്കളും സിജു വര്‍ഗീസ്, ജിജോ വര്‍ഗീസ്, ഗ്രേസ് ഡാനിയേല്‍ എന്നിവര്‍ മരുമക്കളുമാണ്.
സൂസമ്മ തോമസ് (ഷിക്കാഗോ), ബാബു ഡാനിയേല്‍ (ഷിക്കാഗോ), ജോര്‍ജ് ഡാനിയേല്‍ (പത്തനംതിട്ട), രാജു ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പ (വികാരി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച് ഡാലസ്) സഹോദരങ്ങളുമാണ്.
പൊതുദര്‍ശനം 13 ഞായറാഴ്ച വൈകിട്ട് 5 മുതല്‍ 8.30 വരേയും സംസ്‌കാര ശുശ്രുഷ ഡോ. അബ്രഹാം മാര്‍ ശ്രാപ്ബിം, ഡോ. തോമസ് മാര്‍ ഇവാനിയോസ് എന്നീ മെത്രാപ്പൊലീത്തമാരുടെ കാര്‍മികത്വത്തില്‍ 14 തിങ്കളാഴ്ച്ച രാവിലെ 9.30 മുതല്‍ 11 വരെയും ഷികാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയിലും തുടര്‍ന്നു ഈഡന്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ നടക്കും.