തെക്കേത്തുണ്ടിയില്‍ ജോണ്‍ കോശി(ജോളി)ഹൂസ്റ്റണില്‍ അന്തരിച്ചു.

തെക്കേത്തുണ്ടിയില്‍ ജോണ്‍ കോശി(ജോളി)ഹൂസ്റ്റണില്‍ അന്തരിച്ചു.

ഹൂസ്റ്റണ്‍: പത്തനംതിട്ട കുഴിക്കാല തെക്കേത്തുണ്ടിയില്‍ പരേതരായ ജോണ്‍അന്നമ്മ ദമ്പതികളുടെ മകന്‍ തെക്കേത്തുണ്ടിയില്‍ ജോണ്‍ കോശി (ജോളി77) അന്തരിച്ചു. ഭാര്യ: റാഹേലമ്മ കോശി (പൊടിയമ്മ) കവുങ്ങുംപ്രയാര്‍ കണ്ണേത്ത് കുടുംബാംഗം. മകള്‍: ആനി കോശി (ബ്ലെസ്സി ഹൂസ്റ്റണ്‍) മരുമകന്‍: സാം ഫിലിപ്പ്(ഹൂസ്റ്റണ്‍) കൊച്ചുമക്കള്‍: ജോനാഥന്‍ ഫിലിപ്പ്, എലൈജ ഫിലിപ്പ്, ഹന്ന ഫിലിപ്പ്. സഹോദരങ്ങള്‍: കുഞ്ഞുമോന്‍, ഗ്രേസി കുട്ടി, രാജുകുട്ടി, ജോസ്. ഹൂസ്റ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ്മ ഇടവകാംഗമായിരുന്നു പരേതന്‍. സെപ്റ്റംബര്‍ 26 ശനിയാഴ്ച രാവിലെ 9 മുതല്‍ 11 വരെ ഇമ്മാനുവല്‍ മാര്‍ത്തോമ്മ പള്ളിയില്‍ വെച്ച് (12803 Sugar ridge Blvd,Stafford, Tx 77477) പൊതുദര്‍ശനവും തുടര്‍ന്നുള്ള ശുശ്രൂഷകള്‍ക്ക് ശേഷം 12 മണിക്ക് വെസ്‌റ്റൈമര്‍ ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ (12800 Westheimer Rd,Houston, Tx 77077) സംസ്‌കാരവും നടത്തും. ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക വികാരി റവ.ഡോ. ജോസഫ് ജോണ്‍, അസോസിയേറ്റ് വികാരി റവ. ജോണ്‍ വില്‍സണ്‍, ഭാരവാഹികളായ ജോണ്‍ കെ ഫിലിപ്പ്, ജോജി ജോണ്‍, രാജേഷ് മാത്യു, യൂണിയന്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് (UCF) ഭാരവാഹികളായ മത്തായി കെ മത്തായി, പി ഐ വര്‍ഗീസ്, ജോണ്‍ കുരുവിള എന്നിവരും പരേതന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ചു. റിപ്പോര്‍ട്ട്- സജി പുല്ലാട് ഹ്യൂസ്റ്റണ്‍.