നാട്ടിൽ അന്തരിച്ച അമേരിക്കൻ വ്യവസായി സുദർശൻ കുമാറിന്റെ (ഉണ്ണി) സംസ്‌കാരം ഒക്ടോബർ 6ന്
ഫിലാഡൽഫിയ: ഒക്ടോബർ 4ന് നാട്ടിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച അമേരിക്കൻ വ്യവസായി കോതമംഗലം തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശൻ കുമാർ (ഉണ്ണി, 55) ന്റെ സംസ്‌കാരം ഒക്ടോബർ 6 ചൊവ്വാഴ്ച തൃക്കാരിയൂരിലെ വീട്ടുവളപ്പിൽ നടക്കും.
കാൽനൂറ്റാണ്ടിലേറെയായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരുന്ന സുദർശൻ കുമാർ സാമൂഹിക, സാംസ്‌കാരിക, വ്യവസായ മേഖലകളിൽ സജീവമായിരുന്നു.
ഫിലാഡൽഫിയയിലെ കാശ്മീർ ഗാർഡൻസ് സൂപ്പർ മാർക്കറ്റ്, മഠത്തിൽ എക്‌സ്‌പോർട്‌സ്, മഠത്തിൽ ഫുഡ്‌സ്, തൃക്കാരിയൂരിലെ മഠത്തിൽ കേബിൾ വിഷൻ എന്നിവയുടെ ഉടമയായിരുന്നു. ബിസിനസ് ആവശ്യങ്ങൾക്കായി ഒരു മാസത്തോളമായി കേരളത്തിലുണ്ടായിരുന്ന അദ്ദേഹം അമേരിക്കയിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് അപ്രതീക്ഷിതമായി വിടപറഞ്ഞത്.
സംഗമത്തിന്റെ ദീർഘകാല സഹകാരിയായിരുന്നു.
വടക്കേടത്ത് ഭാസ്‌കരൻ കുഞ്ഞിയുടെയും തൃക്കാരിയൂർ കിഴക്കേമഠത്തിൽ ആനന്ദവല്ലി കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ ശ്രീജ. മക്കൾ: ശ്രീക്കുട്ടൻ, ഗൗരി.