ചെറിയാന്‍ ഫിലിപ്പോസ്

ചെറിയാന്‍ ഫിലിപ്പോസ്

ഡാലസ്: ഡാലസിലെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സ്ഥാപകാംഗങ്ങളില്‍ ഒരാളായ ചെറിയാന്‍ ഫിലിപ്പോസ് (87) നിര്യാതനായി. പത്തനംതിട്ട ജില്ലയില്‍ പെരുമ്പെട്ടിചിറത്തലക്കല്‍ ഹൗസ്, പനങ്ങാവിള സ്വദേശിയാണ. ചെറിയാന്‍ ഏലിയാസ്- റാഹേലമ്മ ചെറിയാന്‍ ദമ്പതികളുടെ 10 മക്കളില്‍ 9-ാമത്തെ മകനാണ്. വര്‍ഷങ്ങളായി ഡാലസില്‍ താമസിച്ച് സഭാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു. ഡാലസിലെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സ്ഥാപകാംഗങ്ങളില്‍ ഒരാളായിരുന്ന അദ്ദേഹം സഭയുടെ വളര്‍ച്ചയിലും ആത്മീയ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയമായ പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു. ശവസംസ്‌കാര ശുശ്രൂഷ ജൂലൈ 31 വെള്ളിയാഴ്ച രാവിലെ 9:00 മുതല്‍ ഉച്ചയ്ക്ക് 12:00 വരെ ടെക്‌സാസിലെ റോളിംഗ് ഓക്‌സ് ഫ്യൂണറല്‍ ഹോമില്‍ നടക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 12:30 മുതല്‍ 1:00 വരെ ദി റോളിംഗ് ഓക്‌സ് മെമ്മോറിയല്‍ സെന്ററില്‍ സംസ്‌കാര ശുശ്രൂഷ നടക്കുന്നതാണ്. ഭാര്യ : അന്ന ഫിലിപ്പോസ്.