കെ.ജി മത്തായി (ബാബു)

കെ.ജി മത്തായി (ബാബു)

വിര്‍ജീനിയ: കെ.ജി മത്തായി (ബാബു 95) അമേരിക്കയിലെ വിര്‍ജീനിയയിലുള്ള ഫെയര്‍ഫാക്‌സില്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് അന്ത്യം. എടത്വ കിഴക്കേത്തലയ്ക്കല്‍ വീട്ടില്‍ കുടുംബാംഗമാണ്. മകന്‍ ജയദീപ് മത്തായിക്കൊപ്പം വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. സംസ്‌കാരം മെയ് 9ന്. ഭിലായ് സ്റ്റീല്‍ പ്ലാന്റിലെ (BSP) ആദ്യകാല ഉദ്യോഗസ്ഥരിലൊരാളായിരുന്നു. 1955ല്‍ മധ്യപ്രദേശില്‍ പ്ലാന്റ് സ്ഥാപിതമായപ്പോള്‍ കോക്ക് ഓവന്‍ വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചു. ഔദ്യോഗിക പരിശീലനത്തിന്റെ ഭാഗമായി മുന്‍ സോവിയറ്റ് യൂണിയനിലെ കീവ്, മോസ്‌കോ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1985ല്‍ ബിഎസ്പിയില്‍ നിന്ന് വിരമിച്ച ശേഷം കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറി. തുടര്‍ന്ന് 1998 വരെ കലിനറി വര്‍ക്കേഴ്‌സ് ലോക്കല്‍ 226ല്‍ അംഗമായി ജോലി ചെയ്തു. ഭാര്യ: ലീന മത്തായി. മക്കള്‍: ജയദീപ് മത്തായി, പരേതരായ പ്രസാദ്, സന്ദീപ്. മരുമകള്‍: റെനി സൈമണ്‍. പേരക്കുട്ടികള്‍: ലീന, ലിസ, മാത്യു. സഹോദരങ്ങള്‍: സാറാമ്മ, എസ്തര്‍, പരേതരായ അന്നമ്മ, ഏലിയാമ്മ. ന്മ സംസ്‌കാര ശുശ്രൂഷയുടെ വിവരങ്ങള്‍ പൊതുദര്‍ശനം: 9:00 AM – 11:00 AM സംസ്‌കാര ശുശ്രൂഷ: 11:00 AM, ഇമ്മാനുവല്‍ മാര്‍ത്തോമാ ദേവാലയം, 41865 Destiny Drive, Aldie, Virginia 20105. തുടര്‍ന്ന് ഫെയര്‍ഫാക്‌സ് മെമ്മോറിയല്‍ പാര്‍ക്കില്‍ (Fairfax Memorial Park, 4401 Burke Station Road, Fairfax, VA 22032) സംസ്‌കാരം. Watch Live: https://www.youtube.com/live/CEL1RmMJ-Yk?si=i6EXOJtU0NYHQxwF