ജോര്‍ജ് ഫിലിപ്പ്
ഡാലസ്: പെരുമ്പാവൂര്‍ അഞ്ചേരില്‍ കുടുംബാംഗവും ഡാലസിലെ ആദ്യകാല പ്രവാസി മലയാളിയുമായ ജോര്‍ജ് ഫിലിപ്പ് (94) ഡാലസില്‍ അന്തരിച്ചു. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തോട്ടുംകര കുടുംബാംഗം ഏലിയാമ്മ ജോര്‍ജ് ആണ് ഭാര്യ.
മക്കള്‍: സുധ വില്‍സണ്‍, സുബി ജോര്‍ജ്, സുജ ജോര്‍ജ്, സുകു ജോര്‍ജ് (എല്ലാവരും ഡാലസില്‍).
മരുമക്കള്‍: വില്‍സണ്‍ വര്‍ഗീസ്, ലാറി ജോര്‍ജ്, മൈക്കിള്‍ ജ്യൂവര്‍ട്ട്, റീന ജോര്‍ജ്.
മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസന മുന്‍ കൗണ്‍സില്‍ അംഗം ജോര്‍ജ് വില്‍സണ്‍ (അപ്പു) കൊച്ചുമകനാണ്.
സംസ്‌കാരം മെയ് 23 ശനിയാഴ്ച രാവിലെ 8.30ന് ഡാലസ് കരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ദേവാലയത്തിലെ പൊതുദര്‍ശനത്തിനും സംസ്‌കാര ശുശ്രൂഷകള്‍ക്കും ശേഷം ഡെന്റണിലുള്ള റോസ്ലാവ്ന്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ സംസ്‌കരിക്കും.
സംസ്‌കാര ചടങ്ങുകള്‍ www.provisiontv.in എന്ന വെബ് സൈറ്റില്‍ ദര്‍ശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സുകു ജോര്‍ജ് 817 680 7758