ഉണ്ണി എസ് നായര്‍
ചേര്‍ത്തല: എറണാകുളം പ്രസ് ക്ലബ് മുന്‍ സെക്രട്ടറിയും മാധ്യമ പ്രവര്‍ത്തകനുമായ ഉണ്ണി എസ് നായര്‍ (53) നിര്യാതനായി. മനോരമ ന്യൂസ്, പി ടി ഐ, ഇന്ത്യന്‍ എക്‌സ്പ്രസ്, ജീവന്‍ ടി വി, എന്‍ ടി വി തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിലായി 25 വര്‍ഷം വിവിധ തസ്തികകളില്‍ ജോലി ചെയ്തിട്ടുണ്ട്. മനോരമ ന്യൂസില്‍ റിപ്പോര്‍ട്ടറായും ടി വി ന്യൂസ് പ്രൊഡ്യൂസറായും വാര്‍ത്താ അവതാരകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചേര്‍ത്തല സൗത്ത്, പെരുമ്പാറ ജംഗ്ഷന്‍ കൃഷ്ണവിലാസം കൂനാന്‍ഞ്ഞിലിക്കല്‍ പരേതനായ കെ ആര്‍ സോമനാഥന്‍ പിള്ളയുടെയും പി ശാന്തമ്മയുടെയും മകനാണ്. ഭാര്യ: പ്രീത ജി പണിക്കര്‍ (മര്‍ച്ചന്റ് അസോസിയേഷന്‍ സഹകരണ സംഘം, സെക്രട്ടറി). മക്കള്‍: അനന്ത പത്മനാഭന്‍, അച്യുതന്‍ ഉണ്ണി.