ഡോ. എ സി ജോര്‍ജ്ജ്
ഡാളസ്/ ഇന്ത്യാന: സതേണ്‍ ഏഷ്യ ബൈബിള്‍ കോളേജ് മുന്‍ പ്രിന്‍സിപ്പലും പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനുമായ ഡോ. എ സി ജോര്‍ജ്ജ് (90) അന്തരിച്ചു. അമേരിക്കയിലെ ഇന്ത്യാന സംസ്ഥാനത്തുള്ള ഇവാന്‍സ് വില്ലിലായിരുന്നു അന്ത്യം.
ദശകങ്ങളോളം ബാംഗ്ലൂര്‍ സതേണ്‍ ഏഷ്യ ബൈബിള്‍ കോളേജിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച അദ്ദേഹം ആത്മീയ- വിദ്യാഭ്യാസ മേഖലകളില്‍ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു.
സംസ്‌കാര ശുശ്രൂഷകള്‍ ഡാളസ് സയോണ്‍ എ ജി ചര്‍ച്ചിന്റെ നേതൃത്വത്തില്‍ പിന്നീട് ഡാളസില്‍ വെച്ച് നടത്തുന്നതാണ്.