സിനു സി ശാമുവേല്‍
ഹൂസ്റ്റണ്‍: മാവേലിക്കര പൈനുംമൂട് ജോണ്‍സന്‍ വില്ലയില്‍ ശാമുവേല്‍ ജോണിന്റെയും സിസിലിക്കുട്ടി ശാമുവേലിന്റെയും മകള്‍ സിനു സി ശാമൂവേല്‍ (49) അന്തരിച്ചു. ഉപരിപഠനാര്‍ഥം 2000ല്‍ അമേരിക്കയിലെത്തിയ സിനു മാവേലിക്കര ബിഷപ്പ് മൂര്‍ വിദ്യാപീഡ്, ബഥനി ബാലികാമഠം എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നിന്നും കോമേഴ്സ് ബിരുദമെടുത്തു. തുടര്‍ന്ന് കോയമ്പത്തൂര്‍, കൊടൈക്കനാല്‍ കോളേജുകളില്‍ നിന്ന് എം എയും എംഫിലും നേടി.
അമേരിക്കയിലെത്തിയ ശേഷം പബ്ലിക് ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷനിലും ഫാമിലി കൗണ്‍സിലിങ്ങിലും മാസ്റ്റേഴ്‌സ് ബിരുദവും നേടി കുടുംബമായി ന്യൂയോര്‍ക്ക്, കണക്റ്റികട്ട്, ഷിക്കാഗോ തുടങ്ങിയ നഗരങ്ങളില്‍ ജോലി ചെയ്തു വരുകയായിരുന്നു.
ഭര്‍ത്താവ്: നരേന്ദര്‍ റെഡ്ഡി (റെയ്). മക്കള്‍: നേഹ, ജയ്.
ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ. ഫാ. രാജേഷ് കെ ജോണ്‍ സഹോദരി ഭര്‍ത്താവാണ്.
പൊതുദര്‍ശനം ഏപ്രില്‍ 5ന് ഞായറാഴ്ച വൈകിട്ട് 5 മുതല്‍ രാത്രി 8.30 വരെ ഷുഗര്‍ലാന്റ് 9915 ബെല്‍കനാപ് റോഡ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍.
സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ 6ന് തിങ്കളാഴ്ച രാവിലെ എട്ടര മുതല്‍ പത്തര വരെ ഷുഗര്‍ലാന്റ് 9915 ബെല്‍കനാപ് റോഡ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍.
ശുശ്രൂഷകള്‍ക്ക് ശേഷം 12 മണിക്ക് സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും.