സമീര്‍ സഹൃദയന്‍

സമീര്‍ സഹൃദയന്‍

ന്യൂ യോര്‍ക്ക്: ലോങ്ങ് ഐലന്‍ഡില്‍ വളരെക്കാലമായി താമസിക്കുന്നതും ന്യൂ യോര്‍ക്ക് മലയാളി സമൂഹത്തില്‍ നിറസാന്നിധ്യവുമായ സഹൃദയന്‍ പണിക്കരുടെയും അമ്മുക്കുട്ടിയുടെയും മകന്‍ സമീര്‍ സഹൃദയന്‍ (35) അന്തരിച്ചു. പൊതുദര്‍ശനം ഏപ്രില്‍ 9 വ്യാഴാഴ്ച വൈകിട്ട് 3 മുതല്‍ 8 വരെ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍. ഏപ്രില്‍ 10 വെള്ളിയാഴ്ച രാവിലെ 11:30 മുതല്‍ 8.00 വരെയും അതിന് ശേഷം 12 മണിക്ക് ക്രിമിനേഷന്‍ ലോങ്ങ് ഐലന്റ് സെമിത്തേരിയില്‍. മാവേലിക്കരയിലെ കലക്കാട് ഗംഗാധര പണിക്കരുടെ കൊച്ചുമകനാണ് സമീര്‍. ന്യൂ യോര്‍ക്കിലെ ശ്രീനാരായണാ അസോസിയേഷന്റെ പ്രസിഡന്റായും ട്രസ്റ്റി ചെയറായും നിരവധി തവണ കമ്മിറ്റി മെമ്പറയായും കെ എച്ച് എന്‍ എയുടെ കമ്മിറ്റി അംഗവും ഓഡിറ്ററായും പ്രവര്‍ത്തിക്കുന്ന സഹൃദയന്‍ പണിക്കര്‍ മഹിമയിലും എന്‍ ബി എയിലും, മലയാളി സമൂഹത്തിലും നിറസാനിധ്യമാണ്. ന്യൂ യോര്‍ക്കിലെ ശ്രീനാരായണാ അസോസിയേഷന്‍, മഹിമ, എന്‍ ബി എ, ഫൊക്കാന തുടങ്ങി നിരവധി സഘടനകള്‍ സമീറിന്റെ നിര്യണത്തില്‍ അനുശോചനം രേഖപ്പെടുത്തി.