യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫിന് ഉജ്വല തുടക്കം

യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫിന് ഉജ്വല തുടക്കം


യോങ്കേഴ്സ് (ന്യൂയോര്‍ക്ക്): മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വാര്‍ഷിക ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്  യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഉജ്വല തുടക്കം.

2026 ജൂലൈ 15 മുതല്‍ 18 വരെ പെന്‍സില്‍വേനിയയിലെ ലാങ്കസ്റ്ററിലാണ്   കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്. 'കൃപയുടെ പാത്രങ്ങള്‍' എന്നതാണ് ചിന്താ വിഷയം.

കോണ്‍ഫറന്‍സ് പ്രൊമോഷന്റെയും രജിസ്‌ട്രേഷന്റെയും ഭാഗമായി യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ആശാ ജോര്‍ജ്, അക്‌സ വര്‍ഗീസ്, ഡോ. റെബേക്ക പോത്തന്‍, സജി പോത്തന്‍ എന്നിവരുള്‍പ്പെടുന്ന കോണ്‍ഫറന്‍സ് ടീം സന്ദര്‍ശനം നടത്തി.

ദേവാലയ വികാരി ഫാ. ജോബ്‌സണ്‍ കോട്ടപ്പുറത്ത്,  സെക്രട്ടറി ജോസി മാത്യു, ട്രഷറര്‍ മാത്യു ജോര്‍ജ് എന്നിവരോടൊപ്പം ഇടവക അംഗങ്ങളും കോണ്‍ഫറന്‍സ് ടീമിനെ ഹൃദ്യമായി സ്വാഗതം ചെയ്തു. പള്ളി ഭദ്രാസന അസംബ്ലി അംഗം എബ്രഹാം കെ തോമസ്, മലങ്കര അസോസിയേഷന്‍ അംഗങ്ങള്‍ കുര്യാക്കോസ് വര്‍ഗീസ്, വര്‍ഗീസ് പാപ്പഞ്ചിറ എന്നിവരും സന്നിഹിതരായിരുന്നു.

ആശ ജോര്‍ജ് കോണ്‍ഫറന്‍സ് ടീമിനെ പരിചയപ്പെടുത്തുകയും വരാനിരിക്കുന്ന കോണ്‍ഫറന്‍സിനെക്കുറിച്ചുള്ള തിയ്യതി, സ്ഥലം, തീം, പ്രഭാഷകര്‍, രജിസ്‌ട്രേഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പങ്കുവെച്ചു.

ഡോ. തോമസ് മാര്‍ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെയിന്റ് ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോര്‍ജ് (ലോങ്ങ്  ഐലന്‍ഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിന്‍ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം) എന്നിവരാണ് കോണ്‍ഫറന്‍സിലെ പ്രധാന പ്രഭാഷകര്‍.

രജിസ്ട്രേഷന്‍ നിരക്കുകളെക്കുറിച്ചും   സ്‌പോണ്‍സര്‍ഷിപ്പിനെക്കുറിച്ചും അക്‌സ വര്‍ഗീസ് സംസാരിച്ചു.

സുവനീറിലേക്ക് ലേഖനങ്ങള്‍ അയക്കാന്‍ ഡോ. റെബേക്ക പോത്തന്‍ ഇടവക അംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും ലൈറ്റ് ആന്റ് സൗണ്ട്  ഷോയെക്കുറിച്ചു വിശദമായി പറയുകയും ചെയ്തു.

രജിസ്‌ട്രേഷന്‍ കിക്കോഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ഫാ. ജോബ്‌സണ്‍ കോട്ടപ്പുറത്ത് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ഇടവകാംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും കോണ്‍ഫറന്‍സ് ടീമിന്റെ സമര്‍പ്പണത്തിനും പരിശ്രമത്തിനും നന്ദി പറയുകയും ചെയ്തു.


കൂടുതല്‍ വിവരങ്ങള്‍ക്കായി https://fycnead.org/  സന്ദര്‍ശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.

 

ഫാ. അലക്‌സ് കെ ജോയ് (കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍): 973-489-6440, ജെയ്സണ്‍ തോമസ് (കോണ്‍ഫറന്‍സ് സെക്രട്ടറി): 917-612-8832

ജോണ്‍ താമരവേലില്‍ (കോണ്‍ഫറന്‍സ് ട്രഷറര്‍): 917-533-3566