ടെഹ്‌റാന്‍: അതിസുരക്ഷാ മേഖലകളെ പറ്റിയുള്ള വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയ വ്യക്തിയുടെ വധശിക്ഷ ഇറാന്‍ നടപ്പാക്കി. കൗറൂഷ് കീവാനി എന്ന വ്യക്തിയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.
ഇയാള്‍ ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിന് വിവരങ്ങള്‍ കൈമാറിയതായും ഇതേ തുടര്‍ന്ന് വധിക്കുകയായിരുന്നുവെന്നും ഇറാന്‍ ജുഡീഷറിയുടെ വാര്‍ത്താ ഏജന്‍സിയായ മിസാന്‍ റിപ്പോര്‍ട്ട് ചെയ്തു.
പശ്ചിമേഷ്യ സംഘര്‍ഷം ആരംഭിച്ചതിനു ശേഷം ചാരവൃത്തി ആരോപിച്ച് വധിക്കപ്പെടുന്ന ആദ്യത്തെ ആളാണ് കൗറൂഷ് കീവാനി.
കഴിഞ്ഞ ജൂണില്‍ 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. ആറ് യൂറോപ്യന്‍ രാജ്യങ്ങളിലും ടെല്‍ അവീവിലും ഇയാള്‍ക്ക് പരിശീലനം ലഭിച്ചതിന്റെ വിവരങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു.
