ടെൽഅവിവ്: ഇസ്രയേൽ നടത്തിയ രാത്രിയാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മന്ത്രി എസ്മായിൽ ഖാതിബ് കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് അറിയിച്ചു. ലക്ഷ്യബദ്ധമായ ആക്രമണത്തിലൂടെ ഖാതിബിനെ 'നീക്കം ചെയ്തുവെന്ന്' കാറ്റ്‌സ് വ്യക്തമാക്കി.
അതേസമയം, ഖാതിബിന്റെ മരണത്തെക്കുറിച്ച് ഇറാൻ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. സംഭവത്തെച്ചൊല്ലി ഇരുരാജ്യങ്ങൾക്കിടയിലെ സംഘർഷം കൂടുതൽ രൂക്ഷമാകാനിടയുണ്ടെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
ഇതിനിടെ, ഇറാനിലെ മറ്റു ഉയർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിടുന്നതിനായി സൈന്യത്തിന് കൂടുതൽ സ്വാതന്ത്ര്യം നൽകാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അനുമതി നൽകിയതായും കാറ്റ്‌സ് അറിയിച്ചു.
ഇസ്രയേൽ ആക്രമണം: ഇറാൻ ഇന്റലിജൻസ് മന്ത്രി ഖാതിബ് കൊല്ലപ്പെട്ടുവെന്ന് അവകാശവാദം
