ടി20 ലോകകപ്പ് ഇന്ത്യയ്ക്ക്

ടി20 ലോകകപ്പ് ഇന്ത്യയ്ക്ക്


അഹമ്മദാബാദ്: ഐ സി സി പുരുഷ ടി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക് ഫൈനലില്‍ ന്യുസിലാന്റിനെ 96 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ഇതോടെ ടി20 ലോകകപ്പ് മൂന്ന് തവണ നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറി. അതോടൊപ്പം തന്നെ ടി20 ലോകകപ്പില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. 

2023ല്‍ ഇതേ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ ആരാധകര്‍ അനുഭവിച്ച വേദനയ്ക്ക് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീം മറുപടി നല്‍കുകയായിരുന്നു. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. അഭിഷേക് ശര്‍മയും സഞ്ജു സാംസണും ചേര്‍ന്ന് പവര്‍പ്ലേയില്‍ തന്നെ 92 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി റെക്കോര്‍ഡ് സൃഷ്ടിച്ചു. ടൂര്‍ണമെന്റില്‍ രണ്ടാമത്തെ അര്‍ധസെഞ്ചുറി നേടിയ അഭിഷേക് ശര്‍മ്മ മികച്ച തിരിച്ചുവരവ് നടത്തി.

തുടര്‍ന്ന് സഞ്ജു സാംസണ്‍ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറി നേടി ഇന്ത്യന്‍ ഇന്നിംഗ്‌സിനെ മുന്നോട്ടു നയിച്ചു. ഇഷാന്‍ കൃഷ്ണ വേഗത്തിലുള്ള അര്‍ധസെഞ്ചുറിയുമായി സ്‌കോര്‍ 16 ഓവറില്‍ തന്നെ 200 കടക്കാന്‍ സഹായിച്ചു. ഇന്ത്യയെ 20 ഓവറില്‍ 255ന് 6 എന്ന വന്‍ സ്‌കോറാണ് നേടിയത്.

ന്യൂസിലാന്‍ഡിന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ഒടുവില്‍ 19 ഓവറില്‍ 159 റണ്‍സില്‍ എല്ലാവരും പുറത്തായി ന്യൂസിലാന്റ് കളി അവസാനിപ്പിക്കുകയായിരുന്നു.