ദോഹ: ഖത്തറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന യൂറോപ്പ് ചാമ്പ്യന്മാരായ സ്‌പെയിനും കോപ്പ അമേരിക്ക ജേതാക്കളായ അര്‍ജന്റീനയും തമ്മിലുള്ള 'ഫൈനലിസ്സിമ' മത്സരം മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയതായി യൂറോപ്യന്‍ ഫുട്‌ബോള്‍ യൂണിയന്‍ അറിയിച്ചു.
സ്‌പെയിനും അര്‍ജന്റീനയും തമ്മിലുള്ള മത്സരം മാര്‍ച്ച് 27നാണ് ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്.
പ്രദേശത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ തുടര്‍ന്നാണ് മത്സരം റദ്ദാക്കിയത്. മറ്റേതെങ്കിലും വേദിയില്‍ പകരം കളിക്കാമെന്ന നിര്‍ദ്ദേശം അര്‍ജന്റീന സ്വീകരിക്കാതെ വന്നതോടെ മത്സരം പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു.
