ആന്റണി പടിയറക്ക് ധീരതക്കുള്ള അംഗീകാരം

ആന്റണി പടിയറക്ക് ധീരതക്കുള്ള അംഗീകാരം


ഷിക്കാഗോ: മലയാളി പോലീസ് ഉദ്യോഗസ്ഥന്‍ ആന്റണി പടിയറ ധീരതക്കുള്ള പോലീസ് ഡിപ്പാര്‍ട്‌മെന്റ് അംഗീകാരത്തിന് അര്‍ഹനായി.  തോക്കുമായി ഒരു വീട്ടില്‍ അതിക്രമിച്ചു കയറിയ ആക്രമിയെ നേരിട്ട് കീഴ്‌പ്പെടുത്തിയതിനാണ് ഡിപ്പാര്‍ട്‌മെന്റ് ആന്റണിക്ക് അംഗീകാരം നല്‍കിയത്. ഷിക്കാഗോയുടെ നോര്‍ത്ത് സബേര്‍ബായ അര്‍ലിംഗ്ടണ്‍ ഹൈറ്റ്‌സ് വില്ലേജ് ഹാളില്‍ നടന്ന ചടങ്ങില്‍ ആന്റണിയെ അംഗീകാരം നല്‍കി ആദരിച്ചു. 

അര്‍ലിംഗ്ടണ്‍ ഹൈറ്റ്‌സ് പോലീസ് ഡിപ്പാര്‍ട്‌മെന്റില്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷക്കാലമായി ആന്റണി പടിയറ ജോലി ചെയ്ത് വരികയാണ്. ഭാര്യ ഷെറില്‍. രണ്ട് കുട്ടികളുണ്ട്. സെബാസ്റ്റ്യന്‍ പടിയറയും റോസിയും ആണ് ആന്റണിയുടെ മാതാപിതാക്കള്‍. ഷിക്കാഗോയിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ പീറ്റര്‍ കുളങ്ങരയുടെയും സാലികുട്ടിയുടെയും മകളാണ് ഷെറില്‍. മലയാളിയായ പോലീസ് ഉദ്യോഗസ്ഥന് ലഭിച്ച ധീരതക്കുള്ള ഈ അംഗീകാരത്തില്‍ ഷക്കാഗോയിലെ മലയാളി സമൂഹം ആഹ്ലാദത്തിലാണ്.