നെസിന്‍ തോമസ്
സ്ലൈഗോ (അയര്‍ലന്‍ഡ്): സ്ലൈഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡയാലിസിസ് യൂണിറ്റില്‍ നഴ്‌സിംഗ് സ്റ്റാഫായിരുന്ന നെസിന്‍ തോമസ് അയര്‍ലന്‍ഡില്‍ നിര്യാതയായി. ബാലിസോഡെയറിലാണ് നെസിന്‍ താമസിച്ചിരുന്നത്.
ചാലക്കുടി മാളിയേക്കല്‍ ചെറ്റക്കല്‍ തോമസ്- ശോഭ ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. സെന്റ് സ്റ്റീഫന്‍ യൂണിറ്റ് പ്രസിഡന്റും മരണ ഫണ്ട് പ്രസിഡന്റുമാണ് പിതാവ് തോമസ്.
ഭര്‍ത്താവ്: ആല്‍ബിന്‍ സ്രാറ്റല്‍. മക്കള്‍: നഥാന്‍ സ്രാറ്റല്‍, തോമസ് (ടോമി) സ്രാറ്റല്‍.
സഹോദരങ്ങള്‍: സെറിന്‍ (ബെബില്‍), ഏഞ്ചല്‍.
സംസ്‌കാര ശുശ്രൂഷകള്‍: അന്തിമോപചാരം അര്‍പ്പിക്കാന്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12:30 മുതല്‍ 3:30 വരെ സ്ലൈഗോ കാര്‍ട്രോണ്‍ ക്രോസിലുള്ള ഷോണ്‍ ഫീലിസ് ഫ്യൂണറല്‍ ഹോമില്‍.
തുടര്‍ന്ന് മാര്‍ച്ച് 16 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ബാലിസോഡെയറിലെ സെന്റ് ബ്രിജിഡ്സ് പള്ളിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് സെന്റ് ബ്രിജിഡ്സ് സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.
സംസ്‌കാര ശുശ്രൂഷകള്‍
https://youtube.com/live/0BhdyVRvr-bo ലിങ്ക് വഴി കാണാവുന്നതാണ്.