ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ കനത്ത ഭൂരിപക്ഷത്തിലേക്ക് ഉയര്‍ന്ന ദിനത്തില്‍, കോണ്‍ഗ്രസില്‍ പുതിയൊരു വിഭജനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന വലിയ രാഷ്ട്രീയ പ്രവചനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയിരിക്കുകയാണ്. ഡല്‍ഹിയിലെ ബിജെപി മുഖ്യാലയത്തില്‍ പ്രവ...