കൊച്ചി: വ്യോമ പാതകള്‍ അടച്ചതിനെ തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. വൈകിട്ട് ആറു മണിക്ക് പുറത്തിറക്കിയ കുറിപ്പില്‍ ചെന്നൈ, ഡല്‍ഹി ആഭ്യന്തര സര്‍വീസുകളും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു.
അന്താരാഷ്ട്ര വിമാന സര്‍വീസില്‍ ദോഹ, ഷാര്‍ജ, അബൂദാബി, ദുബൈ, സലാല, കുവൈത്ത്, മസ്‌ക്കത്ത് തുടങ്ങിയ കേന്ദ്രങ്ങളിലേക്കുള്ള നിരവധി സര്‍വീസുകളാണ് റദ്ദാക്കിയത്.
