മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; എം കെ മുനീര്‍ ഇത്തവണയില്ല

മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; എം കെ മുനീര്‍ ഇത്തവണയില്ല


മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; എം കെ മുനീര്‍ ഇത്തവണയില്ല

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടിക മുസ്‌ലിം ലീഗ് പ്രഖ്യാപിച്ചു. പാണക്കാട് വച്ച് സാദിഖലി തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. 27 സീറ്റുകളിലാണ് മുസ്‌ലിം ലീഗ് മത്സരിക്കുന്നത്. പുനലൂര്‍, ചേലക്കര എന്നിവിടങ്ങളില്‍ രണ്ടു ദിവസത്തിനകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.

മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീറിന് ഇത്തവണ സീറ്റ് നല്‍കിയിട്ടില്ല. മത്സരിക്കാനില്ലെന്ന് മുനീര്‍ അറിയിച്ചതിനാലാണ് സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. 

മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയും വേങ്ങരയില്‍ കെ എം ഷാജിയും കോഴിക്കോട് സൗത്തില്‍ ഫൈസല്‍ ബാബുവും പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ലിയയും മത്സരിക്കും.

മഞ്ചേശ്വരത്ത് എം കെ അഷറഫ്, കാസര്‍ക്കോട് കല്ലട്ര മായിന്‍ ഹാജി, അഴീക്കോട് അഡ്വ. കരീം ചേലേരി, കൂത്തുപറമ്പ് ജയന്തി രാജന്‍, തിരുവമ്പാടി സി കെ കാസിം, കുറ്റ്യാടി പാലക്കല്‍ അബ്ദുല്ല, കൊടുവള്ളി അഡ്വ. പി കെ ഫിറോസ്, കുന്നമംഗലം എം എ റസാക്ക് കൊണ്ടോട്ടി, കൊണ്ടോട്ടി ടി പി അഷറഫ് അലി, ഏറനാട് പി കെ ബഷീര്‍, മഞ്ചേരി അഡ്വ. റഹ്മത്തുല്ല, പെരിന്തല്‍മണ്ണ നജീബ് കാന്തപുരം, മങ്കട മഞ്ഞളാംകുഴി അലി, വള്ളിക്കുന്ന് ടി വി ഇബ്രാഹിം, തിരൂരങ്ങാടി പി എം എ സമീര്‍, കോട്ടക്കല്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, താനൂര്‍ പി കെ നവാസ്, തിരൂര്‍ കുറുക്കോളി മൊയ്തീന്‍, മണ്ണാര്‍ക്കാട് അഡ്വ. എന്‍ ശംസുദ്ദീന്‍, ഗുരുവായൂര്‍ സി എച്ച് റഷീദ്, കളമശ്ശേരി അഡ്വ. വി ഇ അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍.