ഇറാനിലേയും ലെബനനിലേയും സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ

ഇറാനിലേയും ലെബനനിലേയും സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ


വത്തിക്കാന്‍ സിറ്റി: ഇറാനിലെ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് വീണ്ടും മാര്‍പാപ്പയുടെ ആഹ്വാനം. ഇറാനില്‍ ഇപ്പോള്‍ നടക്കുന്നത് അതിഭീകരമായ ഹിംസയാണെന്നും ആയിരക്കണക്കിനു പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെടുന്നതെന്നും എണ്ണമറ്റ ആളുകളെ അത് സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്യിപ്പിക്കുന്നതായും ലിയോ മാര്‍പാപ്പ പറഞ്ഞു. 

ഈ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. ഇറാനെതിരെയുള്ള യു എസ്- ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ എത്രയും പെട്ടെന്ന് ആരംഭിക്കേണ്ടതുണ്ടെന്നും പാപ്പ ആവശ്യപ്പെട്ടു. 

നിരപരാധികളാണ് യുദ്ധത്തില്‍ കൊല്ലപ്പെടുന്നത്. ലെബനനിലെ സ്ഥിതിയും ആശങ്കാജനകമാണെന്നും പാപ്പ ചൂണ്ടിക്കാട്ടി.

അക്രമം ഒരിക്കലും സമാധാനത്തിലേയ്ക്കു നയിക്കില്ലെന്ന് ഓര്‍മിപ്പിച്ച മാര്‍പ്പാപ്പ ലെബനനിലെ പ്രതിസന്ധിക്ക് ചര്‍ച്ചകളിലൂടെ ശാശ്വത പരിഹാരമാണ് ആവശ്യമെന്നും പറഞ്ഞു.