കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കര്‍ദാസിന് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
രണ്ടുകേസുകളിലും സ്വാഭാവിക ജാമ്യമാണ് ശങ്കര്‍ദാസിന് ലഭിച്ചത്. ഇതോടെ ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ് ഐ ടി അറസ്റ്റ് ചെയ്ത മുഴുവന്‍ പ്രതികള്‍ക്കും ജാമ്യമായി.
കട്ടിളപ്പാളിക്കേസിലും ദ്വാരപാലക ശില്‍പ്പവുമായി ബന്ധപ്പെട്ട കേസിലും ശങ്കരദാസ് 90 ദിവസം ജയിലില്‍ കിടന്നിരുന്നു. എന്നാല്‍ എസ് ഐ ടിക്ക് സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് ശങ്കരദാസിന് സ്വാഭാവിക ജാമ്യം ലഭിച്ചത്.
