ഡല്ഹിക്കും ഫോര്ട്ട് വര്ത്തിനും ഇടയില് നടത്താനിരുന്ന സര്വീസ് എയര് ഇന്ത്യ ഉപേക്ഷിച്ചു
ഡാളസ്: എയര് ഇന്ത്യ ഡല്ഹിക്കും യുഎസിലെ ഫോര്ട്ട് വര്ത്തിനും ഇടയില് ആരംഭിക്കാന് പദ്ധതിയിട്ടിരുന്ന സര്വീസുകള് ഉപേക്ഷിച്ചതായി സൂചന. ഇതെക്കുറിച്ചുള്ള വിവരങ്ങള് എയര് ഇന്ത്യയുടെ റൂട്ട് കാരിയര് ഷെഡ്യൂളില് നിന്ന് മുന്നറിയിപ്പുകളൊന്നുമില്ലാതെ അപ്രത്യക്ഷമായിരിക്കുകയാണ്.
ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറല് ഓഫ് സിവില് ഏവിയേഷന് 2024 ...