അദാനി കുടുംബം ഓഹരിനിക്ഷേപത്തിന് ഒപാക് ഫണ്ടുകള്‍ ഉപയോഗിച്ചെന്ന് ആരോപണം


AUGUST 31, 2023, 12:46 PM IST

ന്യൂഡല്‍ഹി: ഗൗതം അദാനിയുടെ കൂട്ടാളികള്‍ മൗറീഷ്യസില്‍ നിന്നുള്ള കടലാസ് കമ്പനികള്‍ ഉപയോഗിച്ച് കോടിക്കണക്കിന് ഡോളര്‍ നിക്ഷേപം നടത്തിയെന്ന് റിപ്പോര്‍ട്ട്. ഒപാക് നിക്ഷേപ നിധികള്‍ വഴി നിക്ഷേപം നടത്തിയതെന്നാണ് ആഗോള അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് (ഒസിസിആര്‍പി) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

അദാനി കുടുംബവുമായി ദീര്‍ഘകാല ബിസിനസ് ബന്ധമുള്ള, അദാനിയുടെ മൂത്ത സഹോദരനായ വിനോദ് അദാനിയുടെ അനുയായികളായ നാസര്‍ അലി ഷബാന്‍ അലി, ചാങ് ചുങ്-ലിംഗ് എന്നിവരുടെ പേരിലുള്ള ഓഫ്ഷോര്‍ കമ്പനികള്‍ വഴിയാണ് സ്റ്റോക്കുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തത്. വിനോദ് അദാനിക്ക് കീഴിലുള്ള കമ്ബനികളാണ് അദാനി ഗ്രൂപ്പ് സ്റ്റോക്കുകളില്‍ നിക്ഷേപം നടത്തിയ കമ്ബനികളുടെ മേല്‍നോട്ടം വഹിച്ചതെന്നും ഇവര്‍ക്ക് പണം നല്‍കിയതായി കാണിക്കുന്ന രേഖകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അങ്ങനെയെങ്കില്‍ സ്വന്തം കമ്പനികളുടെ സ്റ്റോക്ക് അദാനി ഗ്രൂപ്പിന്റെ കൂട്ടാളികള്‍ തന്നെ വാങ്ങിക്കൂട്ടുകയായിരുന്നുവെന്നും നിയമം അനുശാസിക്കുന്ന 75%-ല്‍ കൂടുതലാണ് ഇതെന്നുമാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ചാങ്ങിന്റെയും അഹ്ലിയുടെയും നിക്ഷേപത്തിനുള്ള പണം അദാനി കുടുംബത്തില്‍ നിന്ന് വന്നതിന് തെളിവുകളൊന്നുമില്ല. എന്നാല്‍ അദാനി സ്റ്റോക്കിലെ അവരുടെ വ്യാപാരം കുടുംബവുമായി ഏകോപിപ്പിച്ചിരുന്നു എന്നതിന് തെളിവുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

Other News