സൗരവ് ഗാംഗുലിയുടെ പാചക എണ്ണ പരസ്യങ്ങള്‍ അദാനില്‍ വില്‍മാര്‍ താത്ക്കാലികമായി നിര്‍ത്തി


JANUARY 5, 2021, 7:53 PM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി മോഡലായ ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ പാചക എണ്ണയുടെ പരസ്യങ്ങള്‍ അദാനി വില്‍മാര്‍ താത്ക്കാലികമായി നിര്‍ത്തി. ഗാംഗുലിയുടെ അസുഖത്തെ തുടര്‍ന്നാണ് പരസ്യങ്ങള്‍ പിന്‍വലിച്ചതെന്നാണ് സൂചന. 

സംഭവം നിര്‍ഭാഗ്യകരമാണെന്നും ആര്‍ക്കും ഇക്കാര്യങ്ങള്‍ സംഭവിക്കാമെന്നും ടി വി പരസ്യത്തിനെടുത്ത താത്ക്കാലിക ഇടവേള സൗരവിനൊപ്പം ഇരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് മുന്നോട്ടു കൊണ്ടുപോകുമെന്നും അദാനി വില്‍മാര്‍ ഡെപ്യൂട്ടി സി ഇ ഒ അങ്ഷു മല്ലിക് പറഞ്ഞു. 

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കണ്ടെത്തിയ ഗാംഗുലിയെ ഈ ആഴ്ച ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗാംഗുലിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാര്‍ത്തയെ തുടര്‍ന്ന് ഗാംഗുലി അവതരിപ്പിക്കുന്ന പാചക എണ്ണയുടെ പരസ്യത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Other News