അപകടത്തില്‍ ഡ്രൈവറുടെ എയര്‍ബാഗ് ഇന്‍ഫ്‌ലേറ്റര്‍ പൊട്ടിത്തെറിക്കുമെന്ന കാരണത്താല്‍, കാനഡയില്‍ വിറ്റ 2014-2017 മോഡല്‍ 42,000 സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങള്‍ തിരിച്ചുവിളിക്കുമെന്ന് ജനറല്‍ മോട്ടോഴ്സ് അറിയിച്ചു.
യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ വിറ്റഴിച്ച 2014-2017 മോഡലിലുള്ള 994,763 ബ്യൂക്ക് എന്‍ക്ലേവ്, ഷെവര്‍ലെ ട്രാവര്‍സ്, ജിഎംസി അക്കാഡിയ വാഹനങ്ങള്‍ വെള്ളിയാഴ്ച ജനറല്‍മോട്ടോര്‍സ് തിരിച്ചുവിളിച്ചിരുന്നു. മറ്റ് വിപണികളിലെ വാഹനങ്ങള്‍ തിരിച്ചുവിളിക്കുമോയെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടില്ല.
കാനഡയിലെയും യുണൈറ്റഡ് സ്റ്റേറ്റ്‌സിലെയും ഡീലര്‍മാര്‍ ഡ്രൈവറുടെ എയര്‍ബാഗ് മൊഡ്യൂള്‍ മാറ്റിസ്ഥാപിക്കും. യുഎസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ (എന്‍എച്ച്ടിഎസ്എ) വെള്ളിയാഴ്ച 18 വര്‍ഷത്തിനിടെ ഉല്‍പാദിപ്പിച്ച 67 ദശലക്ഷം എആര്‍സി ഇന്‍ഫ്‌ലേറ്ററുകള്‍ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കമ്പനി ഈ നിര്‍ദ്ദേശം നിരാകരിച്ചിട്ടുണ്ട്.